Monday September 25, 2017
Latest Updates

അയര്‍ലണ്ടില്‍ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്; ശക്തമായ കാറ്റ് വീശാനും സാധ്യത

അയര്‍ലണ്ടില്‍ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്; ശക്തമായ കാറ്റ് വീശാനും സാധ്യത

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഇന്നും നാളെയുംവെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മെറ്റ് എറാന്‍ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്ക്, തെക്ക് കിഴക്കന്‍ മേഖലയിലാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

മഴയ്‌ക്കൊപ്പം ശക്തമായ ബെര്‍ത്ത ചുഴലിക്കാറ്റ് വീഴാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ
ദിവസങ്ങളില്‍ കരിബീയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ബെര്‍ത്ത ചുഴലിക്കാറ്റ് കനത്ത് നാശനഷ്ടം വിതച്ചിരുന്നു. മണിക്കൂറില്‍ 80 മെയില്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇന്നലെ അറ്റ്‌ലാന്റിക് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന കാറ്റ്. ഞായറാഴ്ചയോടെ യൂറോപ്പില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ശക്തമായ ബെര്‍ത്ത ചുഴലികാറ്റ് യൂറോപ്പിന്റെ ലക്ഷ്യമാക്കി നീങ്ങുന്നതിനാലാണ് മഴ കനക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.അടുത്ത ഏതാനം ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ശക്തമായ വെയില്‍ തെളിയുമെങ്കിലും ലിമരിക്ക് ,ഡബ്ലിന്‍ മേഖലകളില്‍ ഇന്നും നാളെയും ജനങ്ങള്‍ ജാഗ്രത പാലിയ്‌ക്കെണ്ടതാണെന്നും മെറ്റ് ഏറാന്‍ അറിയിച്ചു 

Scroll To Top