Thursday September 21, 2017
Latest Updates

അയര്‍ലണ്ടില്‍ വീണ്ടും താപനില ഉയരുന്നു,കെനിയയേക്കാള്‍ ചൂട് വരുന്നു !

അയര്‍ലണ്ടില്‍ വീണ്ടും താപനില ഉയരുന്നു,കെനിയയേക്കാള്‍ ചൂട് വരുന്നു !

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീണ്ടും താപനില ഉയരുന്നു. അടുത്ത ആഴ്ചയോടെ വീണ്ടും താപനില ഉയരുമെന്ന് കാലാവസ്ഥ പ്രവചനം. 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇസ്താംബുള്‍, റിയോ, കെനിയന്‍ തലസ്ഥാനമായ നയ്‌റോബി, ബോസ്റ്റന്‍ എന്നിവടങ്ങളിലേക്കാള്‍ അയര്‍ലണ്ടില്‍ താപനില വര്‍ദ്ധിക്കും. കാലാവസ്ഥ തെളിഞ്ഞു
തുടങ്ങിയതോടെ ബീച്ചുകളിലേക്കും മറ്റും ജനപ്രവാഹം വര്‍ദ്ധിച്ചു.

ഇന്നലെയും ആയിരക്കണക്കിന് പേരാണ് ബീച്ചുകളില്‍ ഉല്ലസിക്കാന്‍ എത്തിയത്.ഇന്നലെ ഉച്ചകഴിഞ്ഞതോടെ താപനില സാധാരണയില്‍ നിന്നും ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച വരെ ചൂട് കൂടിയ കാലാവസ്ഥ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച താപനില 18 ഡിഗ്രി സെല്‍ഷ്യസായി താഴും. ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അത്രയും റെക്കോഡ് നിരക്കില്‍ ചൂട് കൂടില്ലയെന്നും നിരീക്ഷകര്‍ പറയുന്നു..

കഴിഞ്ഞ ജൂലൈയില്‍ അയര്‍ലണ്ടിലെ ഒന്‍പതിലധികം കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു ദിവസം 25 ഡിഗ്രി സെല്‍ഷ്യസിലധികം ചൂട് അനുഭവപ്പെട്ടിരുന്നു. സമാനമായ കാലാവസ്ഥ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടതില്ലയെന്നാണ് നിഗമനം.

Scroll To Top