Tuesday October 16, 2018
Latest Updates

അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ തിരക്ക് കൂട്ടേണ്ട,വില കുറയുക തന്നെ ചെയ്യും ,മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഭവനമേഖലയിലെ വിദഗ്ദര്‍ 

അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ തിരക്ക് കൂട്ടേണ്ട,വില കുറയുക തന്നെ ചെയ്യും ,മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഭവനമേഖലയിലെ വിദഗ്ദര്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഭവനമേഖല വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുകയാണോ ? സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍ ഭവനമേഖലയിലെ നിലവിലുള്ള കുതിപ്പുകള്‍,കുമിള പോലെ പൊട്ടി തകരുന്നതിനുള്ള മുന്നോടിയാണ് എന്നാണ്.

അതേസമയം,വിലത്തകര്‍ച്ച പൂര്‍ണമായും ഒഴിവാക്കാനാവുന്നതാണെന്ന് അഭിപ്രായപ്പെടുന്ന സാമ്പത്തിക വിദഗ്ധര്‍ പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമോയെന്ന ചോദ്യവും ഉന്നയിക്കുന്നു.

മലയാളികള്‍ അടക്കം ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ വീടുകള്‍ക്കായി പരക്കം പായുമ്പോഴും ,ഭവനവിലയില്‍ ഇപ്പോള്‍ വില ഉയരുന്നത് അസ്വാഭാവികമായ വേഗതയിലാണ്.ഇതൊക്കെ ഭവനരംഗത്തെ രണ്ടാം സാമ്പത്തിക തകര്‍ച്ചയ്യുടെ മുന്നോടിയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തുന്നത്.

വരും വര്‍ഷങ്ങളില്‍ ഐറിഷ് ഭവനരംഗത്ത് രണ്ടാം സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന ഈ വര്‍ഷത്തെ ആദ്യ പ്രവചനം നടത്തിയത് സാമ്പത്തിക വിദഗ്ധനായ ഡേവിഡ് മക്വിലിംസായിരുന്നു.സാമ്പത്തിക തകര്‍ച്ചയുടെ കാര്യത്തില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ട്രിനിറ്റിയിലെ അധ്യാപകനും,2008 ലെ സാമ്പത്തിക തകര്‍ച്ച മുന്‍കൂട്ടി രാജ്യത്തോട് പറഞ്ഞ വിദഗ്ധനുമായ ഇദ്ദേഹം വിലയിരുത്തുന്നത്.ഭവനനിര്‍മ്മാണ രംഗത്തെ വര്‍ധിച്ച ചെലവുകളും മറ്റും തകര്‍ച്ചയിലേക്കുള്ള വഴി തുറക്കുന്നതായി മക് വില്യംസ് പറയുന്നു.ഇപ്പോളാവട്ടെ നിരവധി വിദഗ്ദര്‍ മ്കവില്യംസിന്റെ അഭിപ്രായത്തെ പിന്താങ്ങി കൊണ്ട് രംഗത്തെത്തുന്നുണ്ട്.

വസ്തു വിപണി വീണ്ടും പൊട്ടിത്തെറിക്കും’ ടിവി 3യുടെ കഴിഞ്ഞ ആഴ്ചത്തെ ടി.വി. പരിപാടിയില്‍ എഴുത്തുകാരനും ബ്രോഡ്കാസ്റ്ററുമായ ഡേവിഡ് മക് വില്യംസ് പറഞ്ഞു.സമൂഹവും സമ്പദ് വ്യവസ്ഥയും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങള്‍ വാടകക്കാരും ഡവലപ്പര്‍മാരും സാമ്പത്തിക വിദഗ്ധരും കൊമേഡിയന്മാരും ഉള്‍പ്പെടുന്ന പരിപാടിയായിരുന്നു ഇത്.വീടിന്റെ വില ഇത്രയേറെ ഉയരുന്നത് എന്തുകൊണ്ടാണെന്ന് പരിപാടിയുടെ ആദ്യ എപ്പിസോഡ് ചോദിക്കുന്നു.ഭവനപ്രതിസന്ധിയുടെ ആനുകൂല്യങ്ങള്‍ ആര്‍ക്കാണ് കിട്ടുന്നതെന്ന ചോദ്യവും മക്വില്ല്യാംസ് ഉന്നയിക്കുന്നു.

സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് 2008 ലെ തകര്‍ച്ച മുന്‍കൂട്ടി അറിയാവുന്നതും തടയാവുന്നതും ആയിരുന്നു.അതുപോലെ ഇപ്പോഴെത്തുന്ന രണ്ടാമത്തേ തകര്‍ച്ചയും പൂര്‍ണ്ണമായും ഒഴിവാക്കാനാകുന്നതാണെന്നും അദ്ദേഹം പറയുന്നു.അതിനാലാണ് ഇതിനെക്കുറിച്ച് കഴിയുന്നത്ര ആളുകളോട് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

നിര്‍മ്മാണത്തിനായുള്ള ചെലവുകള്‍ കുറയ്ക്കുന്നതിന് കുറഞ്ഞ മുതല്‍ മുടക്കുള്ള പദ്ധതികള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറയുന്നു.’ ഭവനമേഖലയില്‍ ഒരു കുമിളയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് വളരെ വേഗം രൂപപ്പെടുകയാണ്.രസകരമായ ഒരു സംഗതി കുമിളയുണ്ടാകുന്നതിന് ക്രെഡിറ്റ് ആവശ്യമില്ലെന്നതാണ് ഇപ്പോഴത്തെ പ്രത്യേകതയെന്ന് മക് വില്യംസ് വിശദീകരിക്കുന്നു.

ഡബ്ലിനിലെ ഒരു മൂന്നുബഡ്ഡുള്ള വീടിന് 450,000 യൂറോ ഇന്ന് ചെലവാകുകയും അത് ഒരാളുടെ ശരാശരി വേതനത്തിന്റെ 10 മടങ്ങില്‍ കൂടുതല്‍ ആവുകയും ചെയ്താല്‍ നിങ്ങള്‍ വളരെ അപകടകരമായ അതിര്‍ത്തിയിലാണെന്ന് ഉറപ്പിക്കാം.അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഒമ്പത് വര്‍ഷം മുമ്പുണ്ടായ അവസാന സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് ഐറിഷ് സമ്പദ് വ്യവസ്ഥ വളരെയധികം വളര്‍ന്നു. രാജ്യവ്യാപകമായി തൊഴിലില്ലായ്മ 6.1 ശതമാനമായി കുറഞ്ഞു.തൊഴിലില്ലായ്മ അടുത്ത വര്‍ഷം വെറും 5.7% ആയി കുറയുമെന്നാണ് കണക്കാക്കുന്നത്.2008 ല്‍ തകര്‍ന്നതിനു ശേഷം അത് 15% വരെ ഉയര്‍ന്നിരുന്നു

ഭവനരംഗത്തെ ലാഭത്തിലേക്ക് മാത്രമാണ് എല്ലാവരുടെയും നോട്ടം. അതിനാല്‍ അവിടെ വീണ്ടും പ്രോപ്പര്‍ട്ടി ബബിള്‍ രൂപപ്പെട്ടിരിക്കുന്നു.മുമ്പും ഇതേ അവസ്ഥയാണ് വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചത്.ജനസംഖ്യയിലെ തൊഴിലില്ലായ്മയിലേക്കും കുടിയേറ്റത്തിലേക്കും ഇത് നമ്മെ എത്തിക്കുന്നു.

ക്ലോണ്‍ഡാള്‍കിന്‍,വെസ്റ്റ് ഡബ്ലിന്‍ എന്നിവിടങ്ങളില്‍ ന്യൂയോര്‍ക്കിലെ ഗ്രീന്‍വിച്ച് വില്ലേജിലെ അപ്പാര്‍ട്ട്മെന്റുകളേക്കാള്‍ കൂടുതല്‍ വിറ്റുവരവാണ് നടക്കുന്നത്. സാധാരണക്കാരായ തൊഴിലാളികളാവാം ഇവ വാങ്ങുന്നത്.ഇതിനാവശ്യമായ തുക പലയിടത്തു നിന്നും കടം വാങ്ങിയതുമാകാം.വാള്‍സ്ട്രീറ്റ് ഹെഡ്ജ് ഫണ്ട് മാനേജര്‍മാരില്‍ നിന്നും ഡിപ്പോസിറ്റ് സ്വീകരിച്ചതുമാകാം.

ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡിലെക്കാളും മൂലധനം താങ്ങാന്‍ കഴിയുന്നത്ര ഭവനങ്ങള്‍ ഇന്ന് നമ്മള്‍ ഏറ്റെടുക്കുന്നു.ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പ്രധാന പത്രത്തിലെ ഏഴ് പേജുകളാണ് ഐറിഷ് ഭവനസംബന്ധിച്ച വാര്‍ത്തകള്‍ക്കായി നീക്കിവെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 32 പേജുകളിലും വസ്തുവകകളുടെ കാര്യമാണ് വിശദീകരിക്കുന്നത്.-ഇതൊക്കെ സാമ്പത്തിക തകര്‍ച്ചയ്ക്ക് മുന്നോടിയായുള്ള സൂചനകളാണ്.

ഡബ്ലിനില്‍ ഒരു വീടിന്റെ വില ആഴ്ചയില്‍ 500യൂറോ എന്ന നിലയിലാണ് ഉയരുന്നതെന്ന് ഡേവിഡ് മക് വില്യംസ് ചൂണ്ടിക്കാട്ടുന്നു.സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍ അതിന്റെ ഏറ്റവും വലിയ പ്രായോജകര്‍ എഐബി പോലെയുള്ള ബാങ്കുകളാണ്. ഈ തകര്‍ച്ചയുടെ പേരു പറഞ്ഞ് 20 വര്‍ഷത്തെ നികുതിയിളവ് നേടാന്‍ അവര്‍ക്കാകുന്നു. എന്നാല്‍ പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അതിശക്തമായി ഇടപെട്ടേ പറ്റൂവെന്നും മക് വില്യം അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ തകര്‍ച്ചയിലുണ്ടായിരുന്ന 70,000 ത്തിലധികം മോര്‍ട്ട്ഗേജ് കുടിശ്ശികക്കാരായ ഭവനഉടമകള്‍ ഇപ്പോഴുണ്ട്.50,000 ത്തില്‍ അധികം വായ്പ കുടിശ്ശികകളും മാസങ്ങളായി തിരിച്ചടവ് മുടങ്ങിയവയാണ്.. അത് സ്ഥിതി മോശമാക്കിയേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.കഴിഞ്ഞകാല തെറ്റുകള്‍ പഠിക്കുന്നതില്‍ അയര്‍ലണ്ട് പരാജയപ്പെട്ടാല്‍ ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട ഓട്ടക്കാരനാകും അയര്‍ലണ്ടെന്നും മക് വില്യംസ് പറയുന്നു.

Scroll To Top