Thursday October 18, 2018
Latest Updates

അയര്‍ലണ്ടില്‍  വീടുകളുടെ വില 20 ശതമാനം കൂടുമെന്ന് വിദഗ്ധര്‍,ആവശ്യത്തിന് വീടുകള്‍ വിപണിയില്‍ ഇല്ലാത്തത് കാരണം ഭവന പ്രതിസന്ധി തുടരുമെന്ന് ഇഎസ്ആര്‍ഐ

അയര്‍ലണ്ടില്‍  വീടുകളുടെ വില 20 ശതമാനം കൂടുമെന്ന് വിദഗ്ധര്‍,ആവശ്യത്തിന് വീടുകള്‍ വിപണിയില്‍ ഇല്ലാത്തത് കാരണം ഭവന പ്രതിസന്ധി തുടരുമെന്ന് ഇഎസ്ആര്‍ഐ

ഡബ്ലിന്‍ :ഭവന വിപണിയില്‍ തകര്‍ച്ചയുണ്ടാകുമെന്ന ഒരു വിഭാഗം വിദഗ്ധരുടെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ വീടുകളുടെ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധന ഉണ്ടാകുമെന്നു കണക്കാക്കുന്നതായി ഇക്കണോമിക് ആന്റ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇഎസ്ആര്‍ഐ) രംഗത്തെത്തി.ആവശ്യത്തിന് വീടുകള്‍ മാര്‍ക്കറ്റില്‍ ഇല്ലാത്തതാണ് ഇതിന് കാരണമായി ഇഎസ്ആര്‍ഐ പറയുന്നത്. ഭവനങ്ങള്‍ ആവശ്യത്തിന് ലഭിക്കാതെ കൂടി വന്നാല്‍ ഈ നിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നും ഇഎസ്ആര്‍ഐ പറയുന്നു.

സാമ്പത്തിക വളര്‍ച്ചാ അനുമാനം യഥാസമയമാകുകയും ഭവന ദൗര്‍ലഭ്യം പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്താല്‍ 2020നുള്ളില്‍ വിലകള്‍ കൂടുതല്‍ വര്‍ദ്ധിക്കും.എന്നാല്‍ ഇതൊരു പ്രോപ്പര്‍ട്ടി ബബിളിന് സാധ്യതയുണ്ടാക്കില്ലെന്നും ഇഎസ്ആര്‍ഐ അഭിപ്രായപ്പെടുന്നു.വീടുകളുടെ വിലയും വരുമാന-വാടക അനുപാതവും അന്താരാഷ്ട്ര നിലവാരത്തില്‍ താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകളാണ് ഏജന്‍സി അവതരിപ്പിച്ചത്.ചില അപ്രതീക്ഷിതമായ അസാധാരണമായ ഷോക്ക് അല്ലെങ്കില്‍ ഭവനനിര്‍മ്മാണത്തിലെ ഗണ്യമായ വര്‍ദ്ധന ഉണ്ടായില്ലെങ്കില്‍ വില കയറുമെന്ന സൂചനയാണ് ഉള്ളത്.

പ്രമുഖ ധനകാര്യ വിദഗ്ദനായ ഡേവിഡ് മാക് വില്യംസ് കഴിഞ്ഞ ആഴ്ച അയര്‍ലണ്ടിലെ ഭവന വിപണിയില്‍ ഒരു തകര്‍ച്ച ആസന്നമാണെന്ന് പ്രവചിച്ചിരുന്നു.അത്തരം കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെ വീടുകള്‍ വാങ്ങുന്നതില്‍ നിന്നും ഉപഭോക്താക്കള്‍ വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ ഭവനവിപണി നിശ്ചലമാകുമെന്ന അവസ്ഥയിലേയ്ക്ക് രാജ്യം നീങ്ങുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

തുടര്‍ന്നും വീടുകളുടെ വിലവര്‍ധിക്കുന്നത് സമ്പദ് വ്യവസ്ഥയില്‍ ചില മത്സരാധിഷ്ഠിത സമ്മര്‍ദ്ദം ചെലുത്തും.അതിനാല്‍ ഭവനവിതരണം വര്‍ദ്ധിപ്പിക്കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇപ്പോഴത്തെ റിപ്പോര്‍ട് മുന്നറിയിപ്പ് നല്‍കുന്നു.വായ്പ- മൂല്യം, വായ്പാ വരുമാന നിയന്ത്രണം എന്നിവയില്‍ ഇളവു നല്‍കുന്നതുപോലെയുള്ള നയങ്ങള്‍ ഭവന ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കും.

പണപ്പെരുപ്പം 20 ശതമാനമാണെന്നും അതിനാല്‍ വിലക്കയറ്റം കൂടുതല്‍ വേഗത്തില്‍ ഉയര്‍ന്നേക്കുമെന്നും പ്രൊഫ. കിരന്‍മക് ക്വിന്‍ മുന്നറിയിപ്പ് നല്‍കി.

തൊഴിലില്ലായ്മയുടെ താഴ്ന്ന നിലയും ചരിത്രത്തിലെ കുറഞ്ഞ പലിശ നിരക്കും കുടിയേറ്റവും വളരെ തുച്ഛമായ വിതരണവുമാണ് നിര്‍ഭാഗ്യവശാല്‍ വീട് വില വര്‍ദ്ധിക്കുന്നതില്‍ കാരണമാകുന്നത്.അതൊരു നല്ല കാര്യമല്ല എങ്കിലും അത് യാഥാര്‍ഥ്യമാണ് ‘അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ 12 മാസക്കാലയളവില്‍ വാടകനിരക്ക് 11.2 ശതമാനമായി ഉയര്‍ന്നുവെന്നാണ് പ്രോപ്പര്‍ട്ടി വെബ്സൈറ്റായ ഡാഫ്ട് അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.വര്‍ഷാവസാനത്തില്‍ പണപ്പെരുപ്പ നിരക്ക് 13.4 ശതമാനത്തില്‍ നിന്ന് കുറയുകയാണുണ്ടായത്. എന്നാല്‍, ഇരട്ടഅക്കങ്ങളിലാണ് വിലക്കയറ്റം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ ത്രൈമാസത്തില്‍ 3.4 ശതമാനം വര്‍ധനവുണ്ടായി.

2011 അവസാനത്തില്‍ രാജ്യത്തിന്റെ ശരാശരി വാടക 61 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ 2008 ലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇത്. ഇപ്പോള്‍ മുന്‍പ് തകര്‍ന്ന നിലയ്ക്ക് മുകളില്‍ 16.4 ശതമാനമാണെന്നും ഡാഫ്ട് പറയുന്നു.

ആവശ്യക്കാരെ ആശങ്കയിലാഴ്ത്തുന്ന ഘടക വിരുദ്ധമായ പഠനങ്ങളാണ് പുറത്തുവരുന്നത്.എസ്റ്റേറ്റ് ഏജന്റുമാരും,ഭവനലോബിയും നിലനില്‍പ്പിനായുള്ള ‘കളികളാണ്’ ഇപ്പോള്‍ കളിക്കുന്നത് എന്ന് ആക്ഷേപമുണ്ടെങ്കിലും,വിതരണം സുഗമമായി നടപ്പാക്കാനുള്ളത്ര വീടുകള്‍ വിപണിയില്‍ ഉണ്ടാവും എന്ന ഉറപ്പ് സര്‍ക്കാര്‍ ഭാഗം നല്‍കാത്തിടത്തോളം,ഭവന പ്രതിസന്ധി തുടരും എന്ന് ഉറപ്പാണ്.

Scroll To Top