Sunday December 17, 2017
Latest Updates

അയര്‍ലണ്ടില്‍ വാട്ടസ് ആപ്പ് ‘പരിധിക്ക് പുറത്തായി’. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ വലഞ്ഞു

അയര്‍ലണ്ടില്‍ വാട്ടസ് ആപ്പ് ‘പരിധിക്ക് പുറത്തായി’. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ വലഞ്ഞു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വാട്ടസ് ആപ്പ് ‘പരിധിക്ക് പുറത്തായി’.സന്ദേശമയക്കുകയോ സ്വീകരിക്കുകയോ ചെയ്യാനാകാതെ അയര്‍ലണ്ടിലെയും ലോകത്തെമ്പാടുമുള്ള ഉപയോക്താക്കളും അത് ബുദ്ധിമുട്ടിച്ചു.ഇന്നലെ വാട്ട്സ് ആപ്പ് കൃത്യമായി പ്രവര്‍ത്തിച്ചേയില്ല.

ലക്ഷക്കണക്കായ ഉപയോക്താക്കള്‍ അവരുടെ കോപവും നിരാശയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തു.ഒരു ട്വിറ്റര്‍ യൂസര്‍ ഇങ്ങനെയാണ് എഴുതിയിരുന്നത് : ‘വാട്ട്സ് ആപ്പില്ല,ഇരുണ്ട കാലത്തേക്ക് മടങ്ങി’.ഒട്ടേറെ ആളുകള്‍ വാട്സ് ആപ്പ് ഉപേക്ഷിച്ച് മറ്റ് സോഷ്യല്‍ മീഡിയയിലേക്ക് മാറി.എന്നാല്‍ എന്തുകൊണ്ടാണ് വാട്ട്സാ ആപ്പ് ഇടയ്ക്കിടെ തകരാറിലാകുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ആയിരക്കണക്കിന് ഉപയോക്താക്കള്‍ അവരുടെ സന്ദേശങ്ങള്‍ പോകുന്നില്ല എന്ന വസ്തുത മറ്റ് മീഡിയകളില്‍ പോസ്റ്റുചെയ്യുന്നുണ്ട്.
തല്‍ക്ഷണ സന്ദേശമയക്കുന്നതിനുള്ള സംവിധാനം 2014 മുതല്‍ ഫേസ്ബുക്ക് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലോകമെമ്പാടുമായി ഒരു ബില്യണി്ലേറെ ഉപയോക്താക്കളും അതിനുണ്ടായിരുന്നു

കഴിഞ്ഞ ദിവസം ടെസ്‌കോ മൊബൈലും ‘പണി മുടക്കി’ ഉപഭോക്താക്കളെ വലച്ചിരുന്നു.മണിക്കൂറുകള്‍ക്ക് ശേഷമാണ് പൂര്‍ണ്ണമായും സര്‍വ്വീസ് പുനഃസ്ഥാപിക്കാന്‍ ടെസ്‌കോയ്ക്ക് കഴിഞ്ഞത്.കഴിഞ്ഞ വര്‍ഷവും ടെസ്‌കോ മൊബൈല്‍ രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ സര്‍വീസ് മുടക്കിയിരുന്നു.അണ്ടര്‍ ഗ്രൗണ്ട് പാക്കിംഗില്‍ വാഹനം പ്രവേശിപ്പിക്കാന്‍ ഗേറ്റ് തുറക്കാനും മറ്റും സ്വന്തം ഫോണില്‍ നിന്നും സന്ദേശം അയയ്ക്കേണ്ടവരാണ് ഏറെ ക്ലേശിച്ചത്.നിരവധി ഉപഭോക്താക്കള്‍ ടെസ്‌കോ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതായി സോഷ്യല്‍ മീഡിയയില്‍ കൂടി വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top