Sunday December 17, 2017
Latest Updates

അയര്‍ലണ്ടില്‍ വാടകക്കാരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍; ജനസംഖ്യയുടെ 19%വും വീടില്ലാത്തവര്‍,വാടകനിരക്ക് അഞ്ചു ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് എസ്റ്റേറ്റ് ഏജന്റുമാര്‍ 

അയര്‍ലണ്ടില്‍ വാടകക്കാരുടെ എണ്ണം സര്‍വ്വകാല  റെക്കോര്‍ഡില്‍; ജനസംഖ്യയുടെ 19%വും വീടില്ലാത്തവര്‍,വാടകനിരക്ക് അഞ്ചു ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് എസ്റ്റേറ്റ് ഏജന്റുമാര്‍ 

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വീടുകളില്‍ വാടകയ്ക്ക് താമസിക്കുന്ന ജനങ്ങളുടെ എണ്ണം റെക്കോഡിലേക്ക്.ജനസംഖ്യയുടെ 19 ശതമാനവും അതായത് 895,600 ആളുകള്‍ സ്വകാര്യ മേഖലയില്‍ വാടകക്ക് കഴിയുന്നവരാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.

എസ്റ്റേറ്റ് ഏജന്റുമാരുടെ സാവ്ല്‍സ് നടത്തിയ സര്‍വെയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.ഡബ്ലിന്‍ നാലിലൊന്നുപേരും വാടകക്കാരാണെന്നാണ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

കുതിച്ചുയരുന്ന പ്രോപ്പര്‍ട്ടി വിലയാണ് വാടകവീട്ടില്‍ത്തന്നെ കഴിയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.പ്രോപ്പര്‍ട്ടി ഉടമകള്‍ വന്‍ നേട്ടമുണ്ടാക്കുന്നതായി വെളിപ്പെടുത്തുന്ന സര്‍വെ വാടകക്കാരുടെ സ്ഥിതി ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ടിന്റെ സ്വകാര്യ വാടകവസ്തു മേഖലയുടെ വിപുലീകരണം അത്ഭുതകരമല്ലെന്നു സാവ്ല്‍സ് അയര്‍ലണ്ട് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ജോണ്‍ മക് കാര്‍ട്നെ പറഞ്ഞു. വാടക വീടുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.2016നെ അപേക്ഷിച്ച് ശരാശരി 2.7 മുതല്‍ 2.8 വരെയാണ് ഇവയുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്.വെറും 1.31 ശതമാനം വാടക വീടുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്.ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ 5.6%എന്ന സമതുലിതാവസ്ഥയിലെത്തുന്നതുവരെ വാടക ഉയര്‍ന്നുകൊണ്ടേയിരിക്കുമെന്നും ഇദ്ദേഹത്തിന്റെ വിശകലനം പറയുന്നു.

ഡബ്ലിനിലെ വാടക വര്‍ദ്ധനവ് പരിമിതപ്പെടുത്താന്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് ഭവനമന്ത്രി ഓഗന്‍ മര്‍ഫി .എന്നാല്‍, 2019 അവസാനം വരെ വാടകനിരക്കില്‍ 5.6 ശതമാനം വര്‍ധനയുണ്ടാകുമെന്ന് മക് കാര്‍ട്നെ പറയുന്നു.നിക്ഷേപകരുടെ ഉടമസ്ഥതയിലാണ് 61.1% വാടകവീടുകളും.ബാക്കിയുള്ളവ വാങ്ങി വില്‍ക്കുന്ന ഭൂവുടമകളുടേതാണ്-സര്‍വെ റിപ്പോര്‍ട്ട് പറയുന്നു

Scroll To Top