Wednesday August 15, 2018
Latest Updates

അയര്‍ലണ്ടില്‍ വരുന്നത് കൊടും വരള്‍ച്ചയുടെ കാലമെന്ന് മുന്നറിയിപ്പ്, പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കാത്തിരിക്കുന്നു….!

അയര്‍ലണ്ടില്‍ വരുന്നത് കൊടും വരള്‍ച്ചയുടെ കാലമെന്ന് മുന്നറിയിപ്പ്, പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കാത്തിരിക്കുന്നു….!

ഡബ്ലിന്‍ :അയര്‍ലണ്ട് വരും വര്‍ഷങ്ങളില്‍ ഉയര്‍ന്ന താപപില ഉള്ള പ്രദേശമായി മാറുമെന്നും വരള്‍്ചയുടെ നാളുകള്‍ പതിവാകാന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിച്ച് ഭൂമിശാസ്ത്ര വിഭാഗത്തിലെ ഡോക്ടര്‍ കൊണോര്‍ മര്‍ഫി. ഈ ജൂണില്‍ ഫിനിക്‌സ് പാര്‍ക്ക് കണ്ടത് 160 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട മാസമായിരുന്നു.

മാസം മുഴുന്‍ ലഭിച്ചത് 3.8 മില്ലിമീറ്റര്‍ മഴ മാത്രമാണ് മര്‍ഫി പറഞ്ഞു. ”ഡബ്ലിന്‍ വിമാനത്താവളത്തില്‍ മെയും ജൂണും 168 വര്‍ഷത്തിനിടയിലെ ഏറ്റവും വരള്‍ച്ച മാസങ്ങളായിരുന്നു. ആകെ പെയ്തത് 23.9 മില്ലിമീറ്റര്‍ മഴയാണ്”.

അഗോളതാപനില 2സെല്‍ഷ്യസ് ആയി നിയന്ത്രിച്ചാലും അയര്‍ലണ്ടില്‍ ഇടക്കിടെ വരള്‍ച്ചയുണ്ടായേക്കും. ചൂടു കൂടുന്നതും വേനല്‍ കാലത്ത് ജല ബാഷ്പീകരണം വര്‍ദ്ധിക്കുന്നതുമാണ് കാരണം. 2ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍ ആഗോള താപനത്തില വര്‍ദ്ധിക്കുന്ന സാഹചര്യം പഠിച്ചാണ് നിഗമനങ്ങളിലെത്തിയിരിക്കുന്നത്. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന തരം പ്രളയങ്ങളും കൊടും വരള്‍ച്ചകളും ഉണ്ടാവാമെന്നാണ് മുന്നറിയിപ്പ്.

പ്രളയ സാധ്യത ലോകത്തെ മറ്റിടങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, ബാള്‍ക്കന്‍ രാജ്യങ്ങള്‍, തെക്കന്‍ ബ്രിട്ടന്‍. അയര്‍ലണ്ട് എന്നിവിടങ്ങളില്‍ വരള്‍ച്ച് സാധ്യതയുണ്ട്. 1970 ന് ശേഷം അയര്‍ലണ്ടില്‍ വന്‍ വരള്‍ച്ചകള്‍ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ഈ വര്‍ഷം മഴ തീരെ ലഭിക്കാത്തതോടെ ഉണ്ടായ വരള്‍ച്ച ഭാവിയിലേക്കുള്ള ചൂണ്ടുവിരലായാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്.

യൂറോപ്പിലെമ്പാടും സമീപകാല ദശകങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് ഉണ്ടായത്. ഇത് വൈദ്യുതി ഉത്പാദനം, കാര്‍ഷികോത്പാദനം, ജലലഭ്യത എന്നിവയില്‍ കാര്യമായ കുറവ് വരുത്തി. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും ജീവനഷ്ടത്തിനും ഇടയാക്കി.

വരള്‍ച്ചയെ നേരിടാനുള്ള ശരിയായ ആസൂത്രണം തുടങ്ങുക ഭൂതകാല സംഭവങ്ങളുടെ സാമൂഹിക സാമ്പത്തിക ആഘാതങ്ങളുടെ വ്യാപ്തി മനസിലാക്കിക്കൊണ്ടാണെന്ന് ഡോക്ടര്‍ മര്‍ഫി പറയുന്നു. ”ഭാവിയെ പ്രവചിക്കാന്‍ ഭൂതകാലത്തെ പഠിക്കേണ്ടതുണ്ട്” . കന്നുകാലികള്‍ക്ക് വേണ്ടത്ര ജലം കിട്ടാത്തതും വിളഭൂമികളുടെയും പുല്‍മൈതാന?ങ്ങളുടെയും ദരിദ്രമായ അവസ്ഥയും അയര്‍ലണ്ടിലെ കാര്‍ഷികോത്പാദനത്തെ മോശമായി ബാധിച്ചു.

”അടുത്ത ചിലമാസങ്ങളില്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ അടുത്ത ചില ആഴ്ചകള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരും” ഡോക്ടര്‍ മര്‍ഫി പറയുന്നു. 1850 നും 2015നും ഇടയില്‍ അയര്‍ലണ്ടില്‍ ഏഴു പ്രധാനപ്പെട്ട വരള്‍ച്ചാബാധിത കാലങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1969 മതല്‍ 77 വരെയയായിരുന്നു അവസാനത്തേത്.

ഇനിയും നിരവധി തവണ അത്തരം കാലഘട്ടങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്നതിനാല്‍ മുന്‍കരുതലുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top