Wednesday August 15, 2018
Latest Updates

അയര്‍ലണ്ടില്‍ വരള്‍ച്ച സെപ്റ്റംബര്‍ വരെ തുടരും,ഫ്രാന്‍സില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു 

അയര്‍ലണ്ടില്‍ വരള്‍ച്ച സെപ്റ്റംബര്‍ വരെ തുടരും,ഫ്രാന്‍സില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു 

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴ പെയ്യുമെങ്കിലും വേനലും,ജലക്ഷാമവും തിരിച്ചുവരുമെന്നും സെപ്റ്റംബര്‍ അവസാനം വരെ തുടരുമെന്നും ഐറിഷ് ക്ലൈമറ്റ് അനാലിസിസ് ആന്‍ഡ് റിസര്‍ച്ച് സെന്റ്റര്‍.

1850 നു ശേഷമുള്ള ഏറ്റവും മോശമായ വരള്‍ച്ചയാണ് വരാന്‍ പോകുന്നത്എന്ന് മെയ്നൂത് യൂണിവേഴ്‌സിറ്റി സയന്റിസ് പ്രൊഫസര്‍ പീറ്റര്‍ തോര്‍ണ്‍, ഡോക്ടര്‍ സൈമണ്‍ നൂണ്‍, ഡോക്ടര്‍ കോനൂര്‍ മുര്‍ഫി എന്നിവര്‍ വെളിപ്പെടുത്തി.

ഫീനിക്‌സ് പാര്‍ക്ക് കാലാവസ്ഥാ സ്റ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് പ്രെസിബിറ്റേഷന്‍ ഇവപൊട്രാന്‍സ്പിറേഷന്‍ ഇന്‍ഡക്‌സ് (എസ് പി ഇ ഐ )കഴിഞ്ഞ മാസം ജൂലൈയില്‍ -2. 70 യാണ് കാണിച്ചത്, ഇതുകാണിക്കുന്നത് രൂക്ഷമായ വരള്‍ച്ചയാണ്.

എസ് പി ഇ ഐ ഓരോ മാസത്തെ താപനിലയും മഴയും കണക്കാക്കുന്നുണ്ട്. കാലാവസ്ഥയെക്കുറിച്ചറിയാനും വരള്‍ച്ചയെക്കുറിച്ചു മനസിലാക്കാനും പ്രസ്തുത മാര്‍ഗമാണ് അവലംബിക്കുന്നത്. സ്‌കെയില്‍ വാല്യൂ പൂജ്യം നോര്‍മല്‍ അവസ്ഥയും -2 രൂക്ഷ വരള്‍ച്ചയുമാണ് കാണിക്കുന്നത്. കഴിഞ്ഞ കാലഘട്ടത്തിലെ ഏറ്റവും കുറഞ്ഞ റെക്കോര്‍ഡായി 1995 ഒക്ടോബറിലെ റെക്കോര്‍ഡിനേക്കാള്‍ (-2.69 ) കൂടുതലാണ് ഈ വര്‍ഷം വരള്‍ച്ചയുടെ അളവായി കാണിച്ചിരിക്കുന്നത്.1995 ഓഗസ്റ്റിലെക്കാള്‍ കൂടുതല്‍ വരള്‍ച്ചയാണ് ഇത്തവണ റെക്കോര്‍ഡ് ചെയ്തിരുന്നത്.

സെപ്റ്റംബറോടെ വരള്‍ച്ച വളരെ രൂക്ഷമാകാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ച്ചക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല മഴ കിട്ടിയെങ്കിലും. ഈ വര്‍ഷം മഴയുടെ തോത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്.

പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ നിന്നും വെള്ളപ്പൊക്കം,1600 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഇതിനിടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തു.പടിഞ്ഞാറന്‍ ഫ്രാന്‍സിലെ മൂന്നു ഭാഗങ്ങളില്‍ നിന്ന് മഴമൂലം ഉണ്ടായ വെള്ളപൊക്കത്തില്‍ പുഴകളും അരുവികളും കരകവിഞ്ഞു ഒഴുകിയതിനെ തുടര്‍ന്ന് 1600 ത്തോളം ജനങ്ങളെ ഹെലികോപ്റ്റര്‍ മാര്‍ഗത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു.

രക്ഷാകരപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 70 വയസോളം പ്രായമുള്ള ജര്‍മന്‍ പൗരനെ കാണാതായി.ഇയാള്‍ വാനോടൊപ്പം ഒഴുകിപ്പോയതായി സംശയിക്കുന്നു.

നദികളിലെ ജലം കരവിഞ്ഞു ഒഴുകിയത് വലിയ ആശങ്കകള്‍ക്ക് ഇടയാക്കി. വടക്കന്‍ ഭാഗങ്ങളിലുള്ള ഗാര്‍ഡ് പ്രദേശങ്ങളിലും ലആര്‍ടെച്ചേ നദിയിലെ വെള്ളം വളരെ പെട്ടെന്നാണ് കരകവിഞ്ഞത്. വെര്‍ഡന്റിന്റെ മിക്ക ഭാഗങ്ങളും സെവെന്നീസ് മലകളിലും വെള്ളപ്പൊക്കം ഉണ്ടായി.

നാനൂറിലധികം അഗ്‌നിശമന പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും മറ്റു സ്ഥലങ്ങളില്‍ നിന്ന് വന്നവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചു. നിരവധി സ്ഥലങ്ങളില്‍ റോഡ് തകര്‍ന്നതിനാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗത്തിലൂടെയാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സാഹചര്യം സാധരണ ഗതിയിലാകാന്‍ സമയമെടുക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികാരികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Scroll To Top