Sunday January 22, 2017
Latest Updates

അയര്‍ലണ്ടില്‍ വംശീയ ആക്രമണം എണ്ണൂറു ശതമാനം വര്‍ദ്ധിച്ചതായി ഇമിഗ്രന്റ് കൗണ്‍സില്‍

അയര്‍ലണ്ടില്‍ വംശീയ ആക്രമണം എണ്ണൂറു ശതമാനം വര്‍ദ്ധിച്ചതായി ഇമിഗ്രന്റ് കൗണ്‍സില്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍.ഇവയില്‍ കൂടുതലും വംശീയമായ അക്രമണങ്ങള്‍ ആണെന്നതാണ് ശ്രദ്ധേയം. പുതുവര്‍ഷത്തിലെ ആദ്യ രണ്ടു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ വംശീയതയുടെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്നത് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാക്കുകള്‍കൊണ്ടുള്ളതോ ശാരീരികമായിട്ടുള്ളതോ ആയ ആക്രമണങ്ങള്‍ അയര്‍ലണ്ടില്‍ 800ശതമാനം എത്തി നില്‍ക്കുന്നതായാണ് പുതിയ വിവരങ്ങള്‍.
ഇത്തരത്തിലുള്ള കണക്കുകള്‍ ഇപ്പോള്‍ ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗാര്‍ഡ നടത്തിയ അന്വേഷണങ്ങളുടെയും സ്റ്റേഷനുകളില്‍ എത്തിയ പരാതികളുടെയും അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയ്യാറാക്കിയിട്ടുള്ളത്.മുസ്ലീങ്ങള്‍ ,റുമാനിയ,തുടങ്ങിയ ചില രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ എന്നിവരാണ് കൂടുതലും അക്രമിക്കപ്പെടുന്നത്

ലഭിച്ചിരിക്കുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് ചീഫ് എക്‌സിക്യുട്ടീവ് ഡെനിസ് ചാള്‍ടണ്‍ അറിയിച്ചു.

Scroll To Top