Tuesday February 21, 2017
Latest Updates

 അയര്‍ലണ്ടില്‍  മോര്‍ തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 

 അയര്‍ലണ്ടില്‍  മോര്‍ തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 

ട്രിം: ഭാരതത്തിന്റെ കാവല്‍ പിതാവായ മോര്‍ തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ മഹാ പരിശുദ്ധന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തൊഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ നടത്തപ്പെടുന്നു. ജൂലൈ മാസം 4, 5(വെള്ളി, ശനി) തീയതികളിലായാണ് ഓര്‍മ്മപ്പെരുന്നാള്‍ നടത്തപ്പെടുന്നത്.

  ട്രിമ്മില്‍ സെന്റ് ലോമന്‍സ് സ്ട്രീറ്റിലുള്ള സെന്റ് പാട്രിക്ക്‌സ് പള്ളിയില്‍ വച്ചാണ് പെരുന്നാള്‍ ശുശ്രൂഷകള്‍
നടത്തപ്പെടുന്നത്. മോര്‍ തോമാ ശ്ലീഹായുടെ നാമത്തില്‍  അയര്‍ലണ്ടില്ലുള്ള ഏക സിറിയന്‍ ഓര്‍ത്തൊഡോക്‌സ് ദൈവാലയമാണ് ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തൊഡോക്‌സ് കോണ്‍ഗ്രിഗേഷന്‍.

പെരുന്നാള്‍ ശുശ്രൂഷകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരിയും ഭരണ സമിതി അംഗങ്ങളും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0876315962, 0899515473, 0879960950

വാര്‍ത്ത:രഞ്ജിത്ത് വര്‍ക്കി 

Scroll To Top