Wednesday August 15, 2018
Latest Updates

അയര്‍ലണ്ടില്‍ മിനിമം കൂലി വര്‍ദ്ധിപ്പിച്ചു,പുതിയ നിരക്ക് ജനുവരി 1 മുതല്‍ 

അയര്‍ലണ്ടില്‍ മിനിമം കൂലി വര്‍ദ്ധിപ്പിച്ചു,പുതിയ നിരക്ക് ജനുവരി 1 മുതല്‍ 

ഡബ്ലിന്‍:ലോക്കല്‍ ഇലക്ഷന്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി തയ്യാറേക്കേണ്ട ബജറ്റ് നിര്‍ദേശങ്ങള്‍ മന്ത്രിസഭയും,ഭരണകക്ഷിയും പരിഗണിച്ചു തുടങ്ങി.

അടുത്ത ജനുവരി മുതല്‍ ദേശീയ മിനിമം കൂലി മണിക്കൂറിന് 9.80 യൂറോ ആയി വര്‍ദ്ധിപ്പിക്കാന്‍ ക്യാബിനറ്റ് ഇന്നലെ തീരുമാനമെടുത്തു.

25 സെന്റിന്റെ വര്‍ദ്ധനയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.9.55 യൂറോയില്‍ നിന്നും 9.80 എന്ന ശമ്പളത്തിലെയ്ക്കാണ് മിനിമം കൂലി ഉയര്‍ത്തുന്നത്.2019 ജനുവരി 1 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

ലോ പേ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് കെറി കൗണ്ടിയില്‍ ചേര്‍ന്ന ക്യാബിനറ്റ് തീരുമാനം. ഫെയ്ന്‍ ഗേല്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മിനിമം കൂലിയിലുള്ള മൂന്നാമത്തെ വര്‍ദ്ധനയാണ് ഇതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. മിനിമം കൂലിയുടെ കാര്യത്തില്‍ ഇപ്പോള്‍ ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളിലൊന്നായി അയര്‍ലണ്ട് മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ ചില ആളുകള്‍ ഇത് കുറവായി കാണുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസസൗകര്യ വിഷയവും ക്യാബിനറ്റ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 3000 താമസകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രത്യേക ചുമതലയുള്ള വിദ്യാഭ്യാസ സഹമന്ത്രി മേരി മിച്ചല്‍ ഒ കോറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 7000 കേന്ദ്രങ്ങള്‍ നിര്‍മ്മാണത്തിലാണ്. 7000 ത്തിന് അനുമതിയ്ക്കായുള്ള ശ്രമത്തിലാണ്. വിദ്യാര്‍ത്ഥികളുടെ താമസകേന്ദ്രങ്ങള്‍ക്കുള്ള വാടക വര്‍ദ്ധന നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കാനും ചര്‍ച്ചചെയ്യാനും ക്യാബിനറ്റ് തീരുമാനിച്ചു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top