Friday January 20, 2017
Latest Updates

അയര്‍ലണ്ടില്‍ മാനസിക പീഡനത്തിന് കൌണ്‍സിലിംഗ് തേടുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന

അയര്‍ലണ്ടില്‍ മാനസിക പീഡനത്തിന് കൌണ്‍സിലിംഗ് തേടുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മാനസിക പീഡനത്തിനിരയായി കൌണ്‍സിലിംഗ് സഹായം തേടുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന. രാജ്യത്തിന്റെ ഗ്രാമീണ മേഖലയില്‍ നിന്നുള്ള പുരുഷന്മാരാണ് കൌണ്‍സിലിംഗ് സഹായം തേടുന്ന ഭൂരിപക്ഷം പേരും. കവന്‍, വെസ്റ്റ് മീത്ത്, ഒഫാലി, സ്ലൈഗോ, വാട്ടര്‍ ഫോര്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് കൌണ്‍സിലിംഗ് തേടുന്നവരില്‍ ഭൂരിപക്ഷവും. കണക്റ്റ് കൌണ്‍സിലിംങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കണക്റ്റ് കൌണ്‍സിലിംഗ് നല്‍കുന്ന കണക്കുകള്‍ പ്രകാരം കൌണ്‍സിലിംഗ് സഹായം തേടുന്നവരുടെ പുരുഷ, സ്ത്രീ അനുപാതം യഥാക്രമം 2:1 ആണ്. 

ദേശീയ ശരാശരി പരിശോധിച്ചാല്‍ കൌണ്‍സിലിംഗ് സഹായം തേടുന്ന ഫോണ്‍ കോളുകളില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണ്. ഒറ്റപ്പെട്ടവരും നിരാലംബരുമായ പുരുഷന്മാരാണ് കൌണ്‍സിലിംഗ് സഹായം തേടുന്നത്. ഈ വര്‍ഷം ആറ് മാസത്തിനകം കൌണ്‍സിലിംഗ് സഹായം തേടി 2600 ഫോണ്‍ കോളുകള്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതില്‍ പകുതി പേരും കുടുംബത്തില്‍ നിന്ന് തന്നെയാണ് പീഡനം നേരിട്ടത്. സഹായം തേടിയ നാലിലൊന്ന് പേര്‍ സമൂഹത്തില്‍ നിന്ന് നേരിട്ട പീഡനത്തിനും 15 ശതമാനം പേര്‍ തങ്ങള്‍ ബന്ധപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്നും മാനസിക പീഡനം നേരിട്ടവരരാണ്.

Scroll To Top