Saturday November 25, 2017
Latest Updates

അയര്‍ലണ്ടില്‍ മരണപ്പെട്ട ഇന്ത്യാക്കാരന്‍ സുനിലിന്റെ സംസ്‌കാരം തിങ്കളാഴ്ച മുള്ളിംഗറില്‍

അയര്‍ലണ്ടില്‍ മരണപ്പെട്ട ഇന്ത്യാക്കാരന്‍ സുനിലിന്റെ സംസ്‌കാരം തിങ്കളാഴ്ച മുള്ളിംഗറില്‍

മുള്ളിംഗര്‍ :മുള്ളിംഗറില്‍ മരണപ്പെട്ട ഇന്ത്യക്കാരന്‍ മുംബൈ സാന്റാക്രൂസില്‍ നിന്നുള്ള സുനില്‍ ഡി സൂസയുടെ സംസ്‌കാരം ആഗസ്റ്റ് ഏഴിന് നടത്തപ്പെടും.തനിച്ച് കഴിഞ്ഞിരുന്ന സുനില്‍ ഡി സൂസയെ കഴിഞ്ഞ 18നാണ് താമസസ്ഥലത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയിലുണ്ടായിരുന്ന കത്തിച്ച സിഗരറ്റുമായി സുനില്‍ ഉറങ്ങിപ്പോവുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.സിഗരറ്റില്‍ നിന്നും ബെഡിലേക്ക് തീ പടര്‍ന്നു ഒരു ഭാഗം മുഴുവന്‍ കത്തിപ്പോയി.

.പൂര്‍ണമായി കത്തിപ്പോകാനുള്ള തീ ഉണ്ടായതുമില്ല. പുക ശ്വസിച്ചായിരിക്കാം സുനില്‍ മരിച്ചതെന്നാണ് അനുമാനം.രണ്ടു മൂന്നു ദിവസമായി കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് നടത്തിയ അന്വേഷണത്തിലാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്.സുനിലിന്റെ വീടിനുള്ളില്‍ പുക ഉയരുന്നതു കണ്ട് സുഹൃത്ത് വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.

ശാന്തനും സൗമ്യനുമായ സുനില്‍ ഡബ്ലിന്‍,കോര്‍ക്ക്,ഗോള്‍വേ എന്നി നഗരങ്ങളിലെ ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്നു.ഡബ്ലിനില്‍ പഠനത്തിനെത്തിയ കാലം മുതല്‍ ഐ ടി ജോലികളും ചെയ്തു പോന്നിരുന്ന സുനില്‍ ഏതാനം നാളുകളായി അസുഖബാധിതനുമായിരുന്നു.അയര്‍ലണ്ടില്‍ ഉടനീളം ഒട്ടേറെ സുഹൃത്തുക്കളുള്ള സുനിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചിലവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ സമാഹരിച്ചിരുന്നു.

സുനിലിന് ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത്.മുള്ളിംഗറില്‍ താമസിച്ചിരുന്ന ഭാര്യയും മക്കളും ഏതാനം മാസങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയിലേക്ക് മടങ്ങിപോയത്.സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സുനിലിന്റെ ഭാര്യ നാട്ടില്‍ നിന്നും മുള്ളിംഗറില്‍ എത്തിയിട്ടുണ്ട്.

മുള്ളിംഗര്‍ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രലില്‍ തിങ്കളാഴ്ച രാവിലെ 10ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.ബല്ലിഗ്ലാസ് സെമിത്തേരിയിലാണ് സംസ്‌കാരം

Scroll To Top