Monday October 22, 2018
Latest Updates

അയര്‍ലണ്ടില്‍ മഞ്ഞില്‍ മുങ്ങിയ ഈസ്റ്റര്‍, പഴയ കാലാവസ്ഥാ മുന്നറിയിപ്പ് മയപ്പെടുത്തി മെറ്റ് എറാന്‍ 

അയര്‍ലണ്ടില്‍ മഞ്ഞില്‍ മുങ്ങിയ ഈസ്റ്റര്‍, പഴയ കാലാവസ്ഥാ മുന്നറിയിപ്പ് മയപ്പെടുത്തി മെറ്റ് എറാന്‍ 

ഡബ്ലിന്‍: ഈസ്റ്റര്‍ ഞായറാഴ്ചയോടെ രാജ്യത്ത് ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നു മെറ്റ് എറാന്‍ കാലാവസ്ഥ പ്രവചനം. ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രത്യേക യെല്ലോ വെതര്‍ വാണിംഗ് പുറപ്പെടുവിച്ചു.

ഈസ്റ്ററിന് രാജ്യവ്യാപകമായി മഞ്ഞുണ്ടാവും എന്ന മുന്‍ മുന്നറിയിപ്പില്‍ അല്‍പ്പം മാറ്റം വരുത്തിയാണ് പുതിയ പത്രക്കുറിപ്പ്.മഞ്ഞു വീഴ്ച ഉണ്ടാവും,രാജ്യവ്യാപകമായി ഉണ്ടാവാന്‍ സാധ്യതയൊന്നുമില്ല എന്നാണ് പുതിയ വിശേഷണം. പക്ഷേ മഴ ശക്തമാകും.

ഞായറാഴ്ച തുടങ്ങി തിങ്കളാഴ്ച വരെ തുടരുന്ന ശക്തമായ മഴ രാജ്യത്തിന്റെ തെക്കന്‍ മേഖലകളെയാണ് ഏറ്റവും അധികം ബാധിക്കുക. ശക്തമായ മഴയോടൊപ്പം പലയിടത്തും മഞ്ഞുവീഴ്ചക്കുള്ള സാധ്യതയും കാണുന്നതിനാല്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നു മെറ്റ് എറാന്‍ അറിയിച്ചിട്ടുണ്ട്.
,
മോട്ടോര്‍ വാഹന യാത്രക്കാര്‍ക്ക് പ്രത്യേക ജാഗ്രതനിര്‍ദ്ദേശം ഗാര്‍ഡ നല്‍കിയിട്ടുണ്ട്. മഞ്ഞും മഴയും ഉള്‍പ്പെട്ട കാലാവസ്ഥയിലെ അപകട സാധ്യതകള്‍ കൂടുതലായതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. കുറഞ്ഞ സ്പീഡില്‍ മാത്രം വാഹനം ഓടിക്കുകയും, യാത്രകളില്‍ ഹെഡ്‌ലൈറ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രദ്ധിക്കുകയും വേണം. പെട്ടന്നുള്ള സ്റ്റിയറിങ് മൂവേമെന്റ്‌സും ബ്രേക്കും ഒഴിവാക്കേണ്ടതാണ്.

വാഹനം ഓടിക്കുന്ന സമയത്തു മറ്റു യാത്രക്കാരെക്കൂടി പരിഗണിക്കേണ്ടതാണെന്നും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ശ്രദ്ധിക്കണമെന്നും ഗാര്‍ഡ പറയുന്നു.ശക്തമായ മഴ രാജ്യത്തെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നാണ് വിവിധ ഏജന്‍സികള്‍ നല്‍കുന്ന സൂചനകള്‍

Scroll To Top