Saturday November 25, 2017
Latest Updates

അയര്‍ലണ്ടില്‍ ഭൂചലനം

അയര്‍ലണ്ടില്‍ ഭൂചലനം

ഡോണഗല്‍ :അയര്‍ലണ്ടില്‍ ഭൂമി കുലുക്കം.ഡോണഗല്‍ തീരത്ത് ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് റിക്ചര്‍ സ്‌കെയിലില്‍ 1.5 രേഖപ്പെടുത്തി ഭൂമി കുലുക്കമുണ്ടായത്.ഭൂചലനം ഐറീഷ് നാഷണല്‍ സീസ്മിക് നെറ്റ് വര്‍ക്ക്(ഐന്‍എസ്എന്‍) സ്ഥിരീകരിച്ചു.മില്‍ഫോര്‍ഡ് ടൗണിന്റെ വടക്കുകിഴക്കന്‍ ഉപദ്വീപാണ് പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്.

അതൊരു ലഘുഭൂകമ്പമായിരുന്നുവെന്ന് ഐന്‍എസ്എന്‍ ഡയറക്ടര്‍ ടോം ഹെയ്ക് പറഞ്ഞു. നഗരവാസികള്‍ക്കാണ് ഭൂചലനം അനുഭവവേദ്യമായതെന്ന് ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പറഞ്ഞു.ക്ലോന്നനിയില്‍ 1994ല്‍ നവംബര്‍ 21ന് രേഖപ്പെടുത്തിയതാണ് ഈ മേഖലയിലുണ്ടായ ഏറ്റവും വലിയ ഭൂചലനം.
‘ദൂരെയെവിടെയോ വലിയ സ്ഫോടനം നടക്കുന്ന വന്‍ ശബ്ദമായാണ് എനിക്ക് തോന്നിയത്.എന്നാല്‍ എന്റെ ഭര്‍ത്താവ് എന്നോട് ഭൂമികുലുക്കം പോലെ തോന്നിയോയെന്ന് ചോദിച്ചു’ മില്‍ഫോര്‍ഡ് നിവാസിനിയായ മേരി കെല്ലി പറഞ്ഞു.

ഡബ്ലിന്‍ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയിലൂടെ ചിലരും വെളിപ്പെടുത്തി.എന്നാല്‍ ഇതിന് ഒദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Scroll To Top