Saturday April 21, 2018
Latest Updates

അയര്‍ലണ്ടില്‍ ഭവനവില വര്‍ദ്ധിച്ചത് അമ്പത് ശതമാനത്തില്‍ അധികം,വീട് വാങ്ങാനുള്ള മോഹം സ്വപ്നമായി തുടരുമോ ?

അയര്‍ലണ്ടില്‍ ഭവനവില വര്‍ദ്ധിച്ചത് അമ്പത് ശതമാനത്തില്‍ അധികം,വീട് വാങ്ങാനുള്ള മോഹം സ്വപ്നമായി തുടരുമോ ?

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഭവനവിലയില്‍ വര്‍ദ്ധനവ് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. വീട് വാങ്ങാനുള്ള ചിലവ് കഴിഞ്ഞ ക്വര്‍ട്ടറിലും ഏഴു ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2013 മുതല്‍, വീടിന്റെ വിലയില്‍ 50% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഡബ്ലിന്‍ മേഖലയില്‍ മാത്രം 2012 മുതലുള്ള കണക്കുകള്‍ പ്രകാരം 67% വര്‍ദ്ധനവ് ഉണ്ടായതായാണ് സൂചന. 2017 ന്റെ അവസാനത്തെ അപേക്ഷിച്ച് 2018 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം രാജ്യത്ത് 2% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

രാജ്യത്തു മൊത്തം നിലവിലുള്ള 54 വിപണികളില്‍ 53 ലും വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൗണ്ടി ഡോണഗേലില്‍ മാത്രം ഭവന വിലയില്‍ കുറവാണ് കാണിക്കുന്നത്.

ഡിമാന്റ് കൂടുതല്‍ ഉള്ളതിനാലും ലഭ്യത കുറവായതിനാലും വിലയില്‍ വര്‍ദ്ധനവുണ്ടായിക്കൊണ്ടിരിക്കുന്ന ഒരു വിപണിയായി അയര്‍ലണ്ടിലെ ഭവനമേഖല മാറിക്കഴിഞ്ഞു.

ആവശ്യക്കാര്‍ക്ക് ഭവനം ലഭ്യമാക്കി വിതരണ വര്‍ദ്ധനവ് രാജ്യത്ത് ഉണ്ടാകുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ അടക്കമുള്ള അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍.

Scroll To Top