Friday April 27, 2018
Latest Updates

അയര്‍ലണ്ടില്‍ ബ്ലേഡ് കമ്പനികള്‍ പെരുകുന്നു

അയര്‍ലണ്ടില്‍ ബ്ലേഡ് കമ്പനികള്‍ പെരുകുന്നു

ഡബ്ലിന്‍:വന്‍ പലിശ ഈടാക്കി പണം വായ്പ നല്‍കുന്ന ബ്ലേഡ് കമ്പനികള്‍ അയര്‍ലണ്ടില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. അനധികൃതമായ പണമിടപാടുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 40% വര്‍ദ്ധിച്ചതായും രാജ്യത്തെ ആദ്യ മണി ലോണ്‍ഡറിങ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2013ല്‍ അനധികൃതമായി നടത്തിയ പണമിടപാടുകളുടെ എണ്ണം 15,200 ആയിരുന്നു. എന്നാല്‍ 2014ല്‍ ഇത് 18,300 ആയും 2015ല്‍ 21,700 ആയും വര്‍ദ്ധിച്ചു.

2011നും 2015നും ഇടയില്‍ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് 32 വിചാരണകളാണ് നടന്നതെന്ന് നാഷണല്‍ റിസ്‌ക് അസസ്മെന്റും വ്യക്തമാക്കി.

അനധികൃത പണമിടപാടുകളില്‍ മയക്കുമരുന്ന് ഇടപാടുകളാണ് ഏറ്റവും കൂടുതലുള്ളത്. രാജ്യത്തെ 40ഓളം വരുന്ന ഓര്‍ഡഗനൈസ്ഡ് ക്രൈം ഗ്യാങ്ങുകളില്‍ കുറഞ്ഞത് 9 എണ്ണത്തിനെങ്കിലും അന്താരാഷ്ട്ര ബന്ധവുമുണ്ട്. റിപ്പോര്‍ട്ട് പറയുന്നു.

Scroll To Top