Monday January 16, 2017
Latest Updates

അയര്‍ലണ്ടില്‍ പൗരത്വം നേടുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

അയര്‍ലണ്ടില്‍ പൗരത്വം നേടുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പൗരത്വം  നേടുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2010 മുതലാണ് അയര്‍ലണ്ടില്‍ പൗരത്വം നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്.2010 ന് ശേഷം അയര്‍ലണ്ടില്‍  പൗരത്വം നേടുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവ് ഉണ്ടായതായാണ് പുതിയ റിപ്പോര്‍ട്ട്. ഇഎസ്ആര്‍ഐ ആണ് ഈ കണക്കുകള്‍
പുറത്ത് വിട്ടത്.

2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ യൂറോപ്പിന് പുറത്ത് നിന്നുള്ള 54,700പേര്‍ ഐറിഷ് പൌരത്വം നേടി. 2012 ല്‍ മാത്രം 20,200 പേരാണ് ഐറിഷ്പൌരന്മാരായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൌരത്വത്തിനുള്ള ആപ്ലിക്കേഷനുകള്‍
കൈകാര്യം ചെയ്യുന്നത് വേഗത്തിലായിട്ടുണ്ട്. ഇതാണ് പൌരത്വം നേടുന്ന വിദേശികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. ഇപ്പോള്‍ ഐറിഷ് ജനസംഖ്യയുടെ നല്ലൊരു ശതമാനം പൌരത്വം നേടിയ കുടിയേറ്റക്കാരാണ്.

ജന്മം കൊണ്ട് അയര്‍ലണ്ടുകാരായ ഐറിഷ് പൌരന്മാര്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും പൌരത്വം നേടിയവരും അനുഭവിക്കുന്നു. കുടിയേറ്റക്കാരുടെ കുട്ടികള്‍ ഐറിഷ് ജനതയെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രദമായ ആഹാരശൈലി
പാലിക്കുന്നവരാണെന്നും ഇഎസ്ആര്‍ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ കുടിയേറ്റക്കാരായ അമ്മമാര്‍ വിദ്യാസമ്പന്നരാണെങ്കിലും അവര്‍ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Scroll To Top