Thursday October 18, 2018
Latest Updates

അയര്‍ലണ്ടില്‍ പ്രണയദിനത്തിലും പെരുമഴ,അവധിക്കാല യാത്രികരും ദുരിതത്തില്‍

അയര്‍ലണ്ടില്‍ പ്രണയദിനത്തിലും പെരുമഴ,അവധിക്കാല യാത്രികരും ദുരിതത്തില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെങ്ങും പ്രണയമഴയുമായി വാലന്റൈന്‍സ് ഡേ. ഇന്നലെ അര്‍ധരാത്രിമുതല്‍ ആരംഭിച്ച കനത്ത മഴയും കാറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്നതായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. രാജ്യവ്യാപകമായി സ്റ്റാറ്റസ് യെല്ലോ വിന്‍ഡ് വാണിങ്ങും പുറപ്പെടുവിച്ചിട്ടുണ്ട്.50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റടിക്കുകയെന്ന് മെറ്റ് എറാന്‍ മുന്നറിയപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ നൂറു കിലോ മീറ്ററിലധികം വേഗത പ്രതീക്ഷിക്കാം.

പുലര്‍ച്ചെയും അന്തരീക്ഷതാപനില മൈനസ് ഒന്നില്‍ തന്നെ തുടരുകയാണ് പലയിടത്തും.ഇത് ബ്‌ളാക്ക് ഐസീനും കാരണമാവുമെന്നും യാത്രക്കാര്‍ മുന്‍കരുതല്‍ എടുക്കണമെന്നും മെറ്റ് ഏറാന്‍ അറിയിക്കുന്നു. ഉച്ചയോടെ താപനിലയില്‍ മാറ്റം വരികയും കനത്തമഴ ആരംഭിക്കുകയും ചെയ്യും. മഴ നാളെ വരെ തുടര്‍ന്നേക്കും.

ഒരാഴ്ച നീണ്ട് നില്‍ക്കുന്ന കുട്ടികളുടെ അവധിക്കാലത്ത് രാജ്യത്തിനുള്ളില്‍ തന്നെ ഹോളിഡേ ട്രിപ്പുകള്‍ പദ്ധതിയിട്ടിരുന്നവരെ കാലാവസ്ഥ വ്യതിയാനം അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലാഴ്ത്തി.തണുപ്പും,മഞ്ഞും,മഴയും ഒരുപോലെയെത്തി ആസ്വാദ്യനിമിഷങ്ങളെ കവര്‍ന്നെടുക്കുകയാണ്.

Scroll To Top