Tuesday January 17, 2017
Latest Updates

അയര്‍ലണ്ടില്‍ പെട്രോള്‍ വില 7 % വരെ കുറയും

അയര്‍ലണ്ടില്‍ പെട്രോള്‍ വില 7 % വരെ കുറയും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പെട്രോള്‍ വില കുറയും. വരുന്ന ആഴ്ചകളില്‍ പെട്രോള്‍ വില ലിറ്ററിന് 7 ശതമാനം വരെ കുറയുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് പെട്രോള്‍ വില കുറയാന്‍ കാരണം. അടുത്ത സര്‍വേയ്ക്ക് മുമ്പ് വില കുറയുമെന്ന് എഎ റോഡ്‌വാച്ച് അധികൃതര്‍ പറഞ്ഞു.

അടുത്ത മൂന്ന് ആഴ്ചകള്‍ക്കകം ഫെബ്രുവരിയിലെ ഇന്ധന വില സര്‍വേ നടത്തും. അതിന് മുമ്പ് 6 മുതല്‍ 7 സെന്റ് വരെ വില കുറയുമെന്ന് എഎ റോഡ്‌വാച്ച് വ്യക്തമാക്കി. സെന്‍ട്രല്‍ സ്റ്റാ റ്റി റ്റിക്‌സ് ഓഫീസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്ഷം പെട്രോള്‍ വില 3 ശതമാനവും ഡീസല്‍ വില 5.5 ശതമാനവും കുറഞ്ഞിരുന്നു. 

Scroll To Top