Thursday May 25, 2017
Latest Updates

അയര്‍ലണ്ടില്‍ പുതിയ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

അയര്‍ലണ്ടില്‍ പുതിയ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. സയന്‍സ് ഫൌണ്ടേഷന്‍ അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ അഞ്ചോളം ഗവേഷണ കേന്ദ്രങ്ങളാണ് പുതിയതായി ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 250 മില്യന്‍ യൂറോ ചെലവഴിച്ചാണ് ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഡബ്ലിനിലെ ട്രിനിറ്റി കോളജ്, യു.സി.ഡി, ഗാല്‍വെയിലെ എന്‍.യു.ഐ, ലിമെറിക്ക് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലാണ് ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.

ഇവ കൂടാതെ രാജ്യത്തെ 14 ഓളം കോളജുകള്‍ ഗവേഷണ കേന്ദ്രത്തില്‍ പങ്കാളിയാകും. ലോകനിലവാരത്തിലുള്ള അഞ്ച് ഗവേഷണ കേന്ദ്രങ്ങളാണ് പുതിയതായി സ്ഥാപിക്കുന്നതെന്ന് ജോബ്‌സ് മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ പറഞ്ഞു. ഗവേഷണ രംഗത്ത് ഈ സ്ഥാപനങ്ങള്‍ അയര്‍ലണ്ടിന് വന്‍ കുതിച്ച് ചാട്ടത്തിനു വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഗവേഷണ കേന്ദ്രങ്ങളില്‍ 700 ഓളം ഗവേഷകര്‍ക്ക് ഗവേഷണം ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. 

Scroll To Top