Wednesday May 23, 2018
Latest Updates

അയര്‍ലണ്ടില്‍ പുതിയ അധ്യാപകര്‍ക്കുള്ള ശമ്പളം കൂടും

അയര്‍ലണ്ടില്‍ പുതിയ അധ്യാപകര്‍ക്കുള്ള ശമ്പളം കൂടും

ഡബ്ലിന്‍ :പുതുതായി സ്‌കൂളുകളിലേയ്ക്ക് നിയമിതരായ അദ്ധ്യാപകര്‍ക്ക് ഇനി മുതല്‍ 31,800 യൂറോ വാര്‍ഷിക ശമ്പളം ലഭിക്കും. ലാന്‍ഡ്സ്ഡൗണ്‍ റോഡ് കരാറില്‍ ഒപ്പുവച്ച ടി.യു.ഐ, ഐ.എന്‍.ടി.ഒ എന്നീ യൂണിയനുകളില്‍ അംഗങ്ങളായ അദ്ധ്യാപകര്‍ക്ക് മാത്രമേ ഇപ്പോള്‍ ഇത്രയും ശമ്പളം ലഭിക്കൂ. അദ്ധ്യാപക സംഘടനയായ എ.എസ്.ടി.ഐ കരാറില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇപ്പോള്‍ ഈ യൂണിയനില്‍ അംഗങ്ങളായവര്‍ക്ക് പരിഷ്‌കരിച്ച ശമ്പളം ലഭിക്കില്ല.
യൂണിയനുകളും വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടനും, പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ പാസ്ചല്‍ ഡോണ്‍ഹോയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ‘തുല്യ ജോലിക്ക് തുല്യ ശമ്പളം’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ച അദ്ധ്യാപകര്‍ക്ക് ശമ്പളം കൂട്ടിനല്‍കാന്‍ ധാരണയായത്. ഇതോടെ പുതിയ അദ്ധ്യാപകര്‍ക്ക് വര്‍ഷം 2,000 യൂറോ വരെ ശമ്പള വര്‍ദ്ധനവ് ഉണ്ടാകും.

2011നു മുമ്പ് നിയമിതരായ അദ്ധ്യാപകര്‍ക്ക് 31,213 യൂറോയായിരുന്നു തുടക്ക ശമ്പളം. പുതിയ ധാരണ പ്രകാരം ജനുവരി 2011നു മുമ്പ് നിയമിതരായവര്‍ക്ക് തുടക്ക ശമ്പളമായി 32,009 യൂറോ ലഭിക്കും. 2011 ജനുവരി 1നും, 2012 ഫെബ്രുവരിക്കും ഇടയില്‍ നിയമിതരായവര്‍ക്ക് 28,888 യൂറോയാകും തുടക്ക ശമ്പളം. 2012 ഫെബ്രുവരി 1നു ശേഷം നിയമിതരായ അദ്ധ്യാപകര്‍ക്ക് 31,805 യൂറോ ശമ്പളം ലഭിക്കും.

Scroll To Top