Friday February 24, 2017
Latest Updates

അയര്‍ലണ്ടില്‍ പാല്‍ കേടാകുന്നതായി പരാതി,ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടും ഫലമില്ലെന്ന് ഉപഭോക്താക്കള്‍ 

അയര്‍ലണ്ടില്‍ പാല്‍ കേടാകുന്നതായി പരാതി,ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടും ഫലമില്ലെന്ന് ഉപഭോക്താക്കള്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത ചൂടിനെ തുടര്‍ന്ന് പാല് കേടാകുന്നതായി പരാതി.ഐറിഷ് ഡയറി കൌണ്‍സിലിനു ഇത് സംബന്ധിച്ച നിരവധി പരാതികളാണ് ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പാല് പോലും
ചീത്തയാകുന്നതായാണ് റിപ്പോര്‍ട്ട്. 

ഒരാഴ്ച ഉപയോഗ തീയതി രേഖപ്പെടുത്തിയിരിക്കുന്ന പാല്‍ പാക്കറ്റ് പോലും ദിവസങ്ങള്‍ക്കകം ചീത്തയാകുകയാണ്. അതേസമയം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന പാല് കേടാകാന്‍ സാധ്യത ഇല്ലാത്തതാണെന്നാണ് ഐറിഷ് ഡയറി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്
സംബന്ധിച്ച വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പാല് ചീത്തയാകുന്നതിന്റെ കാരണം അന്വേഷിക്കുകയാണ് ഐറിഷ് ഡയറി അധികൃതര്‍. 

പരാതി വ്യാപകമായതിനെ തുടര്‍ന്ന് അധിക ദിവസം പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് കൃഷി മന്ത്രി സൈമണ്‍ കവെ മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാര നിയന്ത്രണ സംവിധാനമാണ് അയര്‍ലണ്ടില്‍ ഉള്ളതെന്ന് മന്ത്രി പറഞ്ഞു. എന്നിട്ടും പാല്ചീത്തയാകുന്നുവെന്ന പരാതി വ്യാപകമായത് അധികൃതരെ കുഴയ്ക്കുകയാണ്.

Scroll To Top