Thursday November 23, 2017
Latest Updates

അയര്‍ലണ്ടില്‍ പഴയ കാറുകളുടെ വിലയില്‍ മൂന്നിരട്ടി വര്‍ദ്ധനവ്

അയര്‍ലണ്ടില്‍ പഴയ കാറുകളുടെ വിലയില്‍ മൂന്നിരട്ടി വര്‍ദ്ധനവ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഉപയോഗിച്ച കാറുകള്‍ക്കും വില കുതിച്ചുയരുന്നു. കഴിഞ്ഞ
നാല് വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ ഉപയോഗിച്ച കാറുകളുടെ വില മൂന്നിരട്ടി
വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍ വെബ്‌സൈറ്റായ മോട്ടോര്‍ചെക്ക് ഐഇ എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പത്ത്
വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് പോലും വില കുതിച്ചുയര്‍ന്നു.

പത്ത് വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് 32% വരെയാണ് വില ഉയര്‍ന്നത്. മൂന്ന് വര്‍ഷം
പഴക്കമുള്ള കാറുകള്‍ക്ക് 2,134 യൂറോ വരെ വില കൂടി. അഞ്ച് വര്‍ഷം പഴക്കമുള്ള
കാറുകളുടെ വില 27 ശതമാനം കൂടി 1732 യൂറോയുടെ വര്‍ദ്ധനവുണ്ടായി.

ഓഡി, ബിഎംഡബ്ല്യൂ 3 സീരീസ്, ഫോഡ്, ഓപ്പല്‍ ആസ്ട്ര, ഹുണ്ടായി ആക്‌സന്റ്,
ഫിയറ്റ് പുന്തോ, ടയോട്ട യാരിസ്, നിസാന്‍ മൈക്ര തുടങ്ങിയ കാറുകള്‍ക്കാണ് വില
വര്‍ദ്ധിച്ചത്. മേല്‍പ്പറഞ്ഞ കാറുകളില്‍ ഏറ്റവുമധികം വില വര്‍ദ്ധിച്ചിരിക്കുന്നത്
നിസാന്‍ മൈക്രയ്ക്കും ടയോട്ട യാരിസിനുമാണ്. 2010 ല്‍ പത്ത് വര്‍ഷം പഴക്കമുള്ള
നിസാന്‍ മൈക്രയ്ക്ക് 1900 യൂറോയും യാരിസിന് 2600 യൂറോയുമാണ് വില
ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വാഹനങ്ങള്‍ക്ക് യഥാക്രമം 2,800 യൂറോയും
3,600 യൂറോയും വില കൊടുക്കണം. രണ്ടു വാഹനങ്ങള്‍ക്കും ശരാശരി 1000 യൂറോ
വീതമാണ് വില കൂടിയത്.

പത്ത് വര്‍ഷം പഴക്കമുള്ള ഓഡിക്ക് 3,286 യൂറോ വില ആയിരുന്നത് ഇപ്പോള്‍ 3934
യൂറോയായി വര്‍ദ്ധിച്ചു. ഫിയറ്റ് പുന്തോ 1253 യൂറോയില്‍ നിന്ന് 1934 യൂറോയായി.
ഹുണ്ടായി ആക്‌സന്റ് 1579 യൂറോയില്‍ നിന്ന് 2078 യൂറോയായി. പത്ത വര്‍ഷം
പഴക്കമുള്ള ഓപ്പല്‍ ആസ്ട്രയുടെ വില 2117 യൂറോയില്‍ നിന്ന് 2568 യൂറോയായി.

2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഉപയോഗിച്ച കാറുകളുടെ വില
കുതിച്ചുയരാന്‍ തുടങ്ങിയതെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. സാമ്പത്തികപ്രതിസന്ധി ആരംഭിച്ചതോടെ പുതിയ കാറുകളുടെ ഉത്പ്പാദനം കുറയുകയും അവയുടെ വരവ് കുറയുകയും ചെയ്തു. ഇതോടെ പഴയ കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചു. ഇതാണ് പഴയകാറുകളുടെ വില കൂടാന്‍ കാരണം

Scroll To Top