Monday November 20, 2017
Latest Updates

അയര്‍ലണ്ടില്‍ നോണ്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് വര്‍ക്ക്പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യമുയരുന്നു

അയര്‍ലണ്ടില്‍ നോണ്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് വര്‍ക്ക്പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യമുയരുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് വര്‍ക്ക്പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യമുയരുന്നു.

നോണ്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് അവിദഗ്ധ തൊഴില്‍ മേഖലയിലും അവസരം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് അയര്‍ലണ്ടിലെ ഭരണകക്ഷിയായ ഫിനഗേല്‍ നേതാക്കള്‍ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ തൊഴില്‍ പെര്‍മിറ്റുകളില്‍ മുന്‍തൂക്കം അതി വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് മാത്രമാണ്.നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ സേവനത്തിലോ സാങ്കേതികവിദ്യയിലോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലോ അന്തര്‍ദേശീയ ധനകാര്യങ്ങളിലോ ഇത് ഒതുങ്ങുന്നു.കൂടാതെ ചിപ്പ് ഡിസൈന്‍ ,പ്രോസസ് ഓട്ടോമേഷന്‍, ഐടി സ്പെഷ്യലിസ്റ്റുകള്‍, വെബ് ഡിസൈനര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മിഡ് വൈഫുമാര്‍, അന്തര്‍ദ്ദേശീയ വിപണന വിദഗ്ദ്ധര്‍, എന്‍ജിനീയര്‍മാരെയും അനുവദിക്കുന്നുണ്ട്.

അതേസമയം,ഒട്ടേറെ ജീവനക്കാരെ ആവശ്യമുള്ള ഹോസ്പിറ്റാലിറ്റി തൊഴിലാളികള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഒപ്റ്റീഷ്യന്‍സ്, കര്‍ഷകര്‍, സെക്രട്ടറിമാര്‍, വെല്‍ഡര്‍മാര്‍, മെക്കാനിക്സ്, ഇലക്ട്രീഷ്യന്‍ തുടങ്ങി കൂടുതല്‍ ആളുകളെ ആവശ്യമുള്ള വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്.

ഈ മേഖലയില്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യം പ്രശ്നങ്ങളുണ്ടാക്കുന്നതാണ്.രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള പെര്‍മിറ്റ് നിയമമല്ല നിലവിലുള്ളത്. ഓരോ മേഖലയിലെയും ഒഴിവുകളും അവിടുത്തെ ആവശ്യങ്ങളും മനസ്സിലാക്കിയാവണം ഈ നിയമത്തില്‍ മാറ്റം വരുത്തേണ്ടത്. ഉയര്‍ന്ന വിദഗ്ധര്‍, ഉയര്‍ന്ന വേതനം എന്നതിലാണ് ഇപ്പോള്‍ കേന്ദ്രീകരിക്കുന്നത്.

എന്നാല്‍ കുറഞ്ഞ കൂലി ലഭിക്കുന്ന തൊഴിലുകള്‍ കൂടി ഇതിലുള്‍പ്പെടുത്തണമെന്നാണ് ഒരു വിഭാഗം ഫിനഗേല്‍ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്‌നോണ്‍ . യൂറോപ്യന്‍ യൂണിയനിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാനുള്ള നിയമനിര്‍മാണങ്ങളുടെ പട്ടിക പുന: പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ഇവര്‍ക്ക് ഏര്‍പ്പെടാവുന്ന തൊഴില്‍ മേഖലകള്‍ വിപുലപ്പെടുത്തണമെന്നും ഫിനഗേല്‍ സെനറ്റര്‍ നീലെ റിച്ച്മണ്ടിന്റെ നേതൃത്വത്തിലുള്ള ഫിനഗേല്‍ സംഘം പ്രധാനമന്ത്രി വരദ്കര്‍ , ബിസിനസ് ആന്റ് എന്റര്‍പ്രൈസസ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡ് എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Scroll To Top