Monday November 20, 2017
Latest Updates

അയര്‍ലണ്ടില്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക്:പ്രഖ്യാപനം സുക്കര്‍ബെര്‍ഗ്-ലിയോവരദ്കര്‍ കൂടിക്കാഴ്ചയില്‍

അയര്‍ലണ്ടില്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക്:പ്രഖ്യാപനം സുക്കര്‍ബെര്‍ഗ്-ലിയോവരദ്കര്‍ കൂടിക്കാഴ്ചയില്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അടുത്ത വര്‍ഷം അയര്‍ലണ്ടില്‍ നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഫേസ്ബുക്ക് ലക്ഷ്യമിടുന്നതായി സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി ലിയോ വരദകര്‍. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വരദ്കര്‍ ഇക്കാര്യം അറിയിച്ചത്.കൃത്യമായി എണ്ണം തീരുമാനിച്ചിട്ടില്ലെങ്കിലും നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭിക്കുമെന്നാണ് ഫേസ്ബുക്ക് മേധാവി അറിയിച്ചത്.

നൂറുകണക്കിന് ഉന്നത പദവികളി ലുള്ള തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക.ഡബ്ലിനോട് ചേര്‍ന്ന് കിടക്കുന്ന കൗണ്ടി മീത്തിലെ ക്ലൂണിയില്‍ ഫേസ്ബുക്ക് ഡേറ്റാ സെന്റര്‍ വികസിപ്പിക്കുമെന്ന് അടുത്തിടെ ഫേസ് ബുക്ക് പ്രഖ്യാപിച്ചിരുന്നു.നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുകയാകും ചെയ്യുന്നതെന്ന് വരേദ്കര്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ ഫേസ്ബുക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും വരദ്കര്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയുടെ അന്താരാഷ്ട്ര ഹെഡ്ക്വാര്‍ട്ടേഴ്സുള്ള ഡബ്ലിനിലായിരിക്കും പുതിയ തൊഴിലുകള്‍ മിക്കതുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

സിലിക്കണ്‍ വാലിക്ക് പുറത്ത് ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ഓഫിസാണ് അയര്‍ലണ്ടിലുള്ളത്.ഡബ്ലിനിലും കോര്‍ക്കിലും 2,200 പേര്‍ ജോലി ചെയ്യുന്നുണ്ട്.2009 ല്‍ അയര്‍ലണ്ടില്‍ ഫേസ്ബുക്ക് ആദ്യ ഓഫീസ് തുറന്നപ്പോള്‍ അത് വെറും 30 പേരായിരുന്നു ഉണ്ടായിരുന്നത്.അന്താരാഷ്ട്ര ഹെഡ്ക്വാര്‍ട്ടേഴ്സെന്ന നിലയില്‍ ഫേസ്ബുക്കിന്റെ ലോകത്തിലെ ഏറ്റവും സജീവമായ സാങ്കേതിക സമൂഹങ്ങളിലൊന്നായി അയര്‍ലണ്ട് മാറിയിട്ടുണ്ടെന്ന് ഫേസ്ബുക്കിന്റെ അയര്‍ലണ്ട് ചീഫ് ഗാരേത് ലാംബെ പറഞ്ഞു.

Scroll To Top