Friday November 16, 2018
Latest Updates

അയര്‍ലണ്ടില്‍ നിന്നെത്തിയ ലിഗ സ്‌ക്രോമന്‍ കടലില്‍ ചാടിയതാവാമെന്ന് കേരളാ പൊലീസ് ,ഉടന്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി

അയര്‍ലണ്ടില്‍ നിന്നെത്തിയ ലിഗ സ്‌ക്രോമന്‍ കടലില്‍ ചാടിയതാവാമെന്ന് കേരളാ പൊലീസ് ,ഉടന്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി

കൊച്ചി : കോവളത്ത് കാണാതായ അയര്‍ലണ്ടില്‍ നിന്നുള്ള ലിഗ സ്‌ക്രോമന്‍ കടലില്‍ ചാടിയതാവാമെന്ന് പൊലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

34 കാരിയായ ലിഗയെ കണ്ടെത്താന്‍ സഹോദരി ലില്‍സെ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് പൊലീസ് വിശദീകരണം. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഹോട്ടല്‍ ജീവനക്കാരിയായ ലിഗ സ്‌ക്രോമെനും സഹോദരി ലില്‍സെയും പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആയുര്‍വേദ ആശുപത്രിയിലെത്തുന്നത്.ഫോണും പാസ്‌പോര്‍ട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയില്‍ കയറി കോവളത്തുപോയ ലിഗയെ കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് സഹോദരിയുടെ പരാതി.

അയര്‍ലണ്ടിലെ കോര്‍ക്കില്‍ താമസിക്കുന്ന സ്വദേശി സ് ക്രോമിയയുടെ മക്കളാണ് ഇരുവരും. ലിഗ നാല് ദിവസം അമൃതാനന്ദമയി ആശ്രമത്തിലും പിന്നീട് വര്‍ക്കലയിലെ മഡ്‌കൊക്കോ റിസോര്‍ട്ടിലും താമസിച്ചിരുന്നു. സഹോദരിയെ കാണാതായതിനെ തുടര്‍ന്ന് ഇല്‍സ തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.പിന്നീട് അയര്‍ലണ്ടില്‍ നിന്നും പറന്നെത്തിയ ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രു നാട്ടുകാരുടെ സഹായത്തോടെ വ്യാപകമായ അനേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ മാനസിക സംഘര്‍ഷം വര്‍ദ്ധിച്ച ആന്‍ഡ്രുവും ഇപ്പോള്‍ ചികിത്സയിലാണ്.

ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ബന്ധുകള്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്ന് ലിഗയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കള്‍.ഇതിനിടെയാണ് കേരളാ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top