Saturday November 25, 2017
Latest Updates

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിരക്ക് കുറയ്ക്കാതെ ഗള്‍ഫ് വിമാനകമ്പനികള്‍  ബ്രിട്ടണില്‍ നിന്നും 450 യൂറോയ്ക്ക് ടിക്കറ്റ് ഇഷ്ട്ടം പോലെ 

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിരക്ക് കുറയ്ക്കാതെ ഗള്‍ഫ് വിമാനകമ്പനികള്‍  ബ്രിട്ടണില്‍ നിന്നും 450 യൂറോയ്ക്ക് ടിക്കറ്റ് ഇഷ്ട്ടം പോലെ 

ഡബ്ലിന്‍:സീസണ്‍ കഴിഞ്ഞിട്ടും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്താതെ ഗള്‍ഫ് വിമാന കമ്പനികള്‍ അയര്‍ലണ്ടില്‍ നിന്നുള്ള യാത്രക്കാരെ കൊള്ളയടിയ്ക്കുന്നത് തുടരുന്നു.സമ്മര്‍ സീസണ്‍ കഴിയുമ്പോള്‍ നിരക്ക് കുറഞ്ഞേക്കുമെന്ന പ്രതീക്ഷകള്‍ ഖത്തര്‍ എയര്‍വെയ്സും,എത്തിഹാദും,എമറൈറ്റ്സും ,അയര്‍ലണ്ടിലെ എയര്‍ ടിക്കറ്റ് കമ്പനികളും ചേര്‍ന്ന് ഒത്തു ചേര്‍ന്ന് കെടുത്തുകയാണ്.

ജനുവരിയില്‍ പോലും അറുനൂറില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ അയര്‍ലണ്ടില്‍ നിന്നും ലഭ്യമല്ല.അതേ സമയം 30 യൂറോയുടെ വിമാന ടിക്കറ്റ് എടുത്ത് ബ്രിട്ടണിലെ ഏതെങ്കിലും വിമാനത്താവളത്തിലെത്തിയാല്‍ ഇതേ കമ്പനികള്‍ കൊച്ചിയിലേയ്ക്ക് സര്‍വീസ് നടത്തുന്നത് താരതമ്യേനെ കുറഞ്ഞ നിരക്കിലാണ്.

മാഞ്ചസ്റ്ററിലോ,ബര്‍മിംഗ്ഹാമിലോ വരെ ഡബ്ലിനില്‍ നിന്നും ബസില്‍ പോയി കുറഞ്ഞ നിരക്ക് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണ്.മാഞ്ചസ്റ്ററിലേയ്ക്ക് റിട്ടേണ്‍ ടിക്കറ്റിന് 60 യൂറോ മുടക്കി യൂറോ ലൈന്‍ ബസില്‍ യാത്രചെയ്താലും( https://eurolines.buseireann.ie ) നൂറു മുതല്‍ 150 യൂറോ വരെ ലാഭം ഓരോ യാത്രക്കാരനും ലഭിക്കുന്നുണ്ട്. ബ്രിട്ടനിലെ മിക്ക എയര്‍പോര്‍ട്ടുകളിലേയ്ക്കും അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സര്‍വീസ് ലഭ്യമാണ്.വൈകിട്ട് 7 മണിയ്ക്ക് ശേഷം ഡബ്ലിനില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ മാഞ്ചസ്റ്ററിലോ,ബര്‍മിംഗ്ഹാമിലോ എത്തുമ്പോള്‍ കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ ലഭ്യമാണ്.

കുറഞ്ഞ അളവിലുള്ള ലഗ്ഗേജാണ് ഉള്ളതെങ്കില്‍,മുന്‍ കൂട്ടിയുള്ള ബുക്കിംഗിന് റൈനെയ്‌റോ,എയര്‍ലിംഗസോ ഈടാക്കുന്നത് മുപ്പതു മുതല്‍ 50 യൂറോ വരെയുള്ള നിരക്കാണ്.

ഡബ്ലിനില്‍ നിന്നും ഹെല്‍സിങ്കി വഴി ഡല്‍ഹിയിലേക്ക് ഫിന്‍ എയര്‍ ഇന്നലെ പ്രഖ്യാപിച്ച റിട്ടേണ്‍ ടിക്കറ്റ് നിരക്ക് സമയം കൂടുതല്‍ എടുക്കുമെങ്കിലും  വെറും 420 യൂറോയാണ്.നവംബര്‍ 1 മുതല്‍ 2018 ജൂണ്‍ 30 വരെ ഇത് ലഭ്യമാണെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.എന്നാല്‍ ഒരു ഗള്‍ഫ് വിമാനകമ്പനിയും നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ ഇടയില്ലെന്നത് ക്രിസ്മസിനും,പുതു വര്‍ഷത്തിലും നാട്ടിലേയ്ക്ക് പോകാന്‍ ഒരുങ്ങുന്നവരെ നിരാശരാക്കിയിട്ടുണ്ട്.

തീവെട്ടികൊള്ളയ്ക്കെതിരെ ശക്തമായ പ്രതിഷേധം യാത്രക്കാര്‍ക്ക് ഉണ്ടെങ്കിലും,ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേക്കുള്ള എളുപ്പമാര്‍ഗമെന്ന രീതിയിലാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ ഇവരുടെ സര്‍വീസ് തുടരുന്നത്. പക്ഷേ മലയാളികളടക്കമുള്ളവരെ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കുകയാണ് പുതിയതായി സര്‍വീസ് തുടങ്ങിയ ഖത്തര്‍ എയര്‍വേസ് അടക്കമുള്ള ഗള്‍ഫ് വിമാനക്കമ്പനികള്‍.

Scroll To Top