Monday August 20, 2018
Latest Updates

അയര്‍ലണ്ടില്‍ നിന്നും ആസ്ട്രേലിയയ്ക്ക് കുടിയേറിയ ഇന്ത്യക്കാര്‍ തിരികെ വന്നാല്‍ ഫീസ് ആനുകൂല്യം ലഭിക്കില്ല 

അയര്‍ലണ്ടില്‍ നിന്നും ആസ്ട്രേലിയയ്ക്ക് കുടിയേറിയ ഇന്ത്യക്കാര്‍ തിരികെ വന്നാല്‍ ഫീസ് ആനുകൂല്യം ലഭിക്കില്ല 

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിന്നും ആസ്ട്രേലിയയ്ക്ക് കുടിയേറിയ ഇന്ത്യക്കാര്‍ തിരികെ വന്നാല്‍ ഫീസ് ആനുകൂല്യം ലഭിക്കില്ല. യൂറോപ്യന്‍ യൂണിയന് പുറത്തേക്ക് കുടിയേറിയവര്‍ക്കാണ് സൗജന്യ യൂണിവേഴ്സിറ്റി ഫീസ് നിഷേധിക്കുന്നത്.രാജ്യ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട മാന്ദ്യത്തിന്റെ കാലത്ത് അയര്‍ലണ്ടില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പോയിരുന്നു.അവരില്‍ ഒട്ടേറെ ഇന്ത്യക്കാരും അയര്‍ലണ്ടുകാരുമുണ്ട്. അവിടെ നിന്നും പിന്നീട് ഇവിടെ പഠിക്കാനെത്തുന്നവര്‍ക്കാണ് ഫീസാനുകൂല്യം നിഷേധിക്കുന്നത്.ഐറിഷ് യൂണിവേഴ്സിറ്റകള്‍ വിദേശികളടയ്ക്കുന്ന ഫീസ് അടയ്ക്കണമെന്നാണ് ഇവരോട് ആവശ്യപ്പെടുന്നത്.

യൂണിവേഴ്സിറ്റികള്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്നും അത് പരിഹരിക്കുന്നതിനാണ് ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളില്‍ നിന്നും ഫീസ് ഈടാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയും യുസിഡിയും വിവിധ കോളജുകളുമെല്ലാം ഇതേ സമീപനമാണ് പിന്തുടരുന്നത്. ഇത് ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.അഞ്ചു വര്‍ഷ കോഴ്സിലെ വിദ്യാര്‍ഥി മൂന്നുവര്‍ഷമെങ്കിലും ഒരു യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യത്ത് ചെലവഴിച്ചിരിക്കണമെന്നാണ് നിലവിലെ നിയമം.

കോളേജുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് യൂണിവേഴ്സിറ്റികള്‍ സ്വീകരിക്കുന്നത്.

മടങ്ങിവരുന്ന ഓരോ കുടിയേറ്റക്കാരനും നേരിടുന്ന ദുരന്തമാണിതെന്ന് ഐറിഷ് ലോബി ഫോര്‍ ഇമിഗ്രേഷന്‍ റിഫോം ചെയര്‍മാന്‍ സിറാന്‍ സ്റ്റൗട്ടണ്‍, കല, ഹെറിറ്റേജ്, റീജ്യണല്‍, റൂറല്‍, ഗേറ്റ് ടച്ച് അഫയേഴ്സ് എന്നീ കമ്മിറ്റികളുടെ സിറ്റംഗില്‍ പറഞ്ഞു. ഐറിഷ് പൗരന്മാരെ മടക്കി അയയ്ക്കാന്‍ ഐറിഷ് സര്‍ക്കാരിന് യാതൊരു സഹതാപവുമില്ല. അങ്ങോട്ടേക്കു പോകുന്നതിനു മുമ്പ് ഇവിടെ കഴിഞ്ഞ കാലഘട്ടം സര്‍ക്കാര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.

അതേ സമയം വിദേശത്ത് നിന്നും മടങ്ങിയെത്തി അയര്‍ലണ്ടില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന ഐറിഷ് ജനതയെ സഹായിക്കാന്‍ ഈ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഡയാസ്പോറ മന്ത്രി സിയാരന്‍ കാനോണ്‍ മാധ്യമങ്ങളോട് പറഞ്ഞു

Scroll To Top