Friday February 24, 2017
Latest Updates

അയര്‍ലണ്ടില്‍ നിങ്ങള്‍ക്ക് വീട് വാങ്ങാന്‍ ആലോചനയുണ്ടോ ?തീരുമാനമെടുക്കാന്‍ വൈകരുത്..!

അയര്‍ലണ്ടില്‍ നിങ്ങള്‍ക്ക് വീട് വാങ്ങാന്‍ ആലോചനയുണ്ടോ ?തീരുമാനമെടുക്കാന്‍ വൈകരുത്..!

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളികളില്‍ സ്വന്തമായി വീട് വാങ്ങാത്തവര്‍ ഏറെയാണ്.ഇവിടെ വന്നിട്ട് പത്തു വര്‍ഷത്തില്‍ അധികമായി വാടക നല്‍കി താമസിക്കുന്നവരുടെ എണ്ണം തന്നെ നൂറു കണക്കിനാണ്.അങ്ങനെയുള്ളവരില്‍ പലരും സ്വന്തമായി വീട് വാങ്ങാന്‍ ആലോചന തുടങ്ങിയത് അടുത്തിടയാണ്.

കഴിഞ്ഞ വര്‍ഷം വീട് വാങ്ങിയവരില്‍ ബഹു ഭൂരിപക്ഷം പേര്‍ക്കും കുറഞ്ഞ വിലയ്ക്കാണ് വീട് ലഭിച്ചത് എന്ന് പറയപ്പെടുന്നു.മാര്‍ക്കറ്റ് വില കുറഞ്ഞു നിന്ന സമയത്ത് വീട് വാങ്ങിയവര്‍ക്കാണ് ഈ ഗുണം കിട്ടിയത്.

ഇപ്പോഴിതാ വീണ്ടും ഡബ്ലിനില്‍ വീട് വില ഉയരുന്നു.ഭവന വില കുതിച്ചുയരുന്നതായിയാണ് റിപ്പോര്‍ട്ട്. സെപ്തംബറില്‍ മാത്രം 3.6ശതമാനത്തോളം വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആഗസ്തില്‍ അത് 2.8ശതമാനമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഡബ്ലിനില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ 12.3ശതമാനം വിലവര്‍ദ്ധനവാണ് സ്ഥലവിലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

സിഎസ്ഒയുടെ ഭവന സ്ഥല വിലനിലവാരപ്പട്ടികയുടെ കണക്കുകള്‍ പ്രകാരമാണ് ഇപ്പോഴത്തെ വില കണ്ടെത്തിയത്. പക്ഷേ തലസ്ഥാനത്തിന് വെളിയില്‍ 2.6ശതമാനത്തിന്റെ വീഴ്ച്ചയാണ് സെപ്തംബറില്‍ കാണാന്‍ സാധിച്ചത്.

ദേശീയതലത്തില്‍ സ്ഥല വില സെപ്തംബറില്‍ 1.8ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. വാര്‍ഷിക അടിസ്ഥാനത്തില്‍ ഇത് 3.6ശതമാനം എന്ന നിരക്കിലേക്ക് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

സെപ്തംബറില്‍ മാത്രം 3.9ശതമാനത്തോളം വില വര്‍ദ്ധിച്ച് ഡബ്ലിനില്‍ സ്ഥലവില 12.3ശതമാനം ഉയര്‍ന്നിട്ടുമുണ്ട്.

ഡബ്ലിനില്‍ ഭവന വിലയിലും കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. സെപ്തംബറില്‍ മാത്രമായി 4.2 ശതമാനം വര്‍ദ്ധനവ് ഈ മേഖലയില്‍ ഉണ്ടായി. കഴിഞ്ഞ സെപ്തംബറായപ്പോള്‍ ഉള്ളതിനേക്കാള്‍ 12.2 ശതമാനം അധികവര്‍ദ്ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഉണ്ടായിരുന്നതിന്റെ 11ശതമാനം അധിക വര്‍ദ്ധനവാണ് ഇത്തവണ സെപ്തംബറായപ്പോഴേക്കും കണക്കാക്കിയത്.
എന്നാല്‍ ഡബ്ലിന് പുറത്ത് സ്ഥലത്തിന് 0.1ശതമാനത്തോളം വിലയിടിവാണ് സെപ്തംബറില്‍ രേഖപ്പെടുത്തിയത്. വാര്‍ഷിക വിലനിലവാരം അനുസരിച്ചും തലസ്ഥാനത്തിന് പുറത്ത് 2.6ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

2007ല്‍ ഉള്ളതിനേക്കാള്‍ 49ശതമാനം കുറവ് വില തന്നെയാണ് ഡബ്ലിനിലെ ഭവന വിലയില്‍ ഇപ്പോഴും കാണപ്പെടുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 59ശതമാനത്തോളം കുറവുമാണ്.

 കൗണ്ടി ലിറ്റ്രിമിൽ വിൽപ്പനയ്ക്കുള്ള   7500 യൂറോയുടെ  2 ബെഡ് റൂം കോട്ടേജ്


കൗണ്ടി ലിറ്റ്രിമിൽ വിൽപ്പനയ്ക്കുള്ള 7500 യൂറോയുടെ 2 ബെഡ് റൂം കോട്ടേജ്

കുറഞ്ഞനിരക്കിലുള്ള വില്‍പ്പന നടക്കുന്ന മാര്‍ക്കറ്റുകളും മോര്‍ട്ട്‌ഗേജിന്റെ കുറഞ്ഞനിരക്കിലുള്ള വായ്പകള്‍ക്ക് വേണ്ടി മത്സരിക്കുന്ന വ്യാപാരികളുടെ ഒഴുക്കും തന്നെയാണ് ഡബ്ലിനും മറ്റു ഐറിഷ് കൗണ്ടികളും തമ്മിലുള്ള വലിയ വ്യത്യാസമെന്ന്
ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇവിടെ വരുന്ന ഉപഭോക്താക്കളെ കൂടുതലായും ആകര്‍ഷിക്കുന്നത് കൂടിവരുന്ന വാടകവിലയും ലാഭവുമൊക്കെയാണെന്നുംഅവര്‍ പറയുന്നു.

വസ്തു വില ഇനിയും കൂടാനുള്ള സാധ്യതകളാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.പ്രത്യേകിച്ചും അയര്‍ലണ്ട് സാമ്പത്തികമായി കുതിച്ചു കയറ്റത്തിന് ഒരുങ്ങുന്നു എന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പാശ്ചാത്തലത്തില്‍.

ഭവന വില കൂടാനുള്ള സാധ്യതകള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ വാടകയും വര്‍ദ്ധിക്കാന്‍ തുടങ്ങിയെന്നതാണ് സാധാരണക്കാരെ അലട്ടുന്ന പ്രശ്‌നം. വാടകയ്ക്ക് വീട് കിട്ടാനുള്ള സാധ്യതകളും പരിമിതമായെന്ന് പറയപ്പെടുന്നു.ഡബ്ലിന്‍ 2,ഡബ്ലിന്‍ 4,ബ്ലാക്ക് റോക്ക് ,സ്വോര്‍ഡ്‌സ് ,ബൂ മൌണ്ട് ,എന്നി പ്രദേശങ്ങളിലെല്ലാം വാടകവീടുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിട്ടുണ്ടത്രെ.

ഇതിനിടെ സര്‍ക്കാര്‍ ഏജന്‍സിയായ നാമയുടെ പതിനായിരത്തോളം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്.
ഇപ്പോഴത്തെ സ്‌റ്റോക്കിന്റെ ഭൂരിഭാഗം അപ്പാര്‍ട്ടമെന്റുകളുംവന്‍കിട പ്രൊഫഷണല്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടിന് കൈമാറാനാണ് സ്‌റ്റേറ്റ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്.
.
ഇന്റര്‍നാഷണല്‍ പ്രോപര്‍ട്ടിയുടെ ലാര്‍ജ് സ്‌കെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് നാമ ഇത്തരത്തില്‍ ഒരു പദ്ധതി കൊണ്ടുവരുന്നത്. ഒന്നോ രണ്ടോ അപ്പാര്‍ട്ട്‌മെന്റുകളെ മാത്രമല്ലാതെ എല്ലാറ്റിനും ഒരേ പ്രാധാന്യം വച്ച് പ്രൊഫഷണല്‍ ആയിട്ടുള്ള ഒരു വ്യാപാരമാണ് നാമ ലക്ഷ്യമിടുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വരുന്ന തടസമോ കുറവുകളോ ഭാവിയില്‍ ഡബ്ലിനില്‍ ഇത്തരം അപ്പാര്‍ട്ടുമെന്റുകള്‍ ലഭിക്കാത്ത സാഹചര്യം വന്നുചേരുമെന്ന് നാമ മുന്നറിയിപ്പ് നല്‍കുന്നു.
ഇപ്പോള്‍ ഡബ്ലിനില്‍ വില്‍പ്പനയ്ക്കുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണെന്ന് നാമയുടെ വക്താക്കള്‍ പറയുന്നു.
വന്‍കിടക്കാരുമായി സര്‍ക്കാര്‍ഏജന്‍സി നടത്താന്‍ ഒരുങ്ങുന്ന ഈ കച്ചവടം ഭാവിയില്‍ വസ്തുഭവന വിലകളില്‍ വര്‍ദ്ധനവ് വീണ്ടും ഉണ്ടാക്കും എന്നതില്‍ സംശയമില്ല.സാധാരണ ഇടപാടുകാരുമായി  നാമയ്ക്ക് ബന്ധം വെയ്‌ക്കേണ്ട ആവശ്യം ഇതോടെ ഒഴിവാകും ചുമതലയേല്‍പ്പിക്കുന്ന ഏജന്‍സികള്‍ മുഖേനെ ഉപഭോക്താക്കളെ കണ്ടെത്താനും നിയന്ത്രിക്കാനും വന്‍കിടക്കാര്‍ക്ക് കഴിയുകയും ചെയ്യും.

ഡബ്ലിനില്‍ ഭവനവില കുതിയ്ക്കുമ്പോഴും ലിമറിക്ക് ,കോര്‍ക്ക് ,ഗാല്‍വേ അടക്കമുള്ള സിറ്റികളില്‍ പോലും വില കുറയുകയാണെന്നാണ് കണക്കുകള്‍.മറ്റു കൗണ്ടികളുടെ കാര്യം പറയുകയേ വേണ്ട.വില്‍പ്പനയില്‍ വന്‍ മാന്ദ്യമാണിവിടങ്ങളില്‍ .കൗണ്ടി ലിറ്റ്രിമില്‍ 7500 യൂറോ കൊടുത്താല്‍ പോലും രണ്ടു ബെഡ് റൂം കോട്ടേജ് ഇപ്പോഴും ലഭ്യമാണ്.

ഡബ്ലിന്‍ സിറ്റിയിലും കുറഞ്ഞ വിലയ്ക്ക് വീടുകളുണ്ട്.ഏതാനം മാസം മുന്‍പ് ഡബ്ലിന്‍ 8 ലെ രിയല്‍റ്റോയില്‍ (Rialto)മൂന്ന് ബെഡ് റൂം റെഡ് ബ്രിക്ക് ഹൌസ് വിറ്റുപോയത് 800,00 യൂറോയ്ക്കാണ്. ലൂക്കനിലെ മലയാളി മൂന്ന് ബെഡ് റൂം വീട് വാങ്ങിയത് ഒരുലക്ഷത്തി അയ്യായിരം യൂറോയ്ക്കാണ്.1100 യൂറോ വാടക കൊടുത്തുകൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലോണ്‍ തിരിച്ചടവ് 600 യൂറോയില്‍ താഴെ മാത്രം.ബ്രേ ,ബ്ലാഞ്ചസ് ടൌണിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഭവനവില ഇപ്പോഴും കുറഞ്ഞു നില്‍ക്കുന്നുണ്ട്.
ഭവനമേഖലയിലെ വിദഗ്ധര്‍ ഒരു കാര്യം ഉറപ്പു തരുന്നുണ്ട്.ഇപ്പോഴുള്ള വിലക്കുറവിന്റെ സാഹചര്യം വീട് സ്വന്തമായി ഇല്ലാത്തവര്‍ പ്രയോജനപ്പെടുത്തുന്നതാവും ഉത്തമം എന്നതാണത്.
മലയാളികളും രണ്ടുവട്ടം ആലോചനയെടുക്കേണ്ട സമയമാണിത്like-and-share

Scroll To Top