Tuesday November 21, 2017
Latest Updates

അയര്‍ലണ്ടില്‍ നിക്ഷേപവും തൊഴില്‍ സാധ്യതകളും വര്‍ദ്ധിക്കുന്നു, ആറുമാസത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടത് 11000 തൊഴില്‍ അവസരങ്ങള്‍

അയര്‍ലണ്ടില്‍ നിക്ഷേപവും തൊഴില്‍ സാധ്യതകളും വര്‍ദ്ധിക്കുന്നു, ആറുമാസത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടത് 11000 തൊഴില്‍ അവസരങ്ങള്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിക്ഷേപവും തൊഴില്‍ സാധ്യതകളും വര്‍ദ്ധിക്കുകയാണെന്ന വെളിപ്പെടുത്തല്‍..കഴിഞ്ഞ ആറുമാസത്തെ നിക്ഷേപങ്ങളുടെ ഫലമായി 11000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് അയര്‍ലണ്ട് ഡവലപ്മെന്റ് അതോറിറ്റി.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22% കൂടുതലാണിത്.കഴിഞ്ഞ വര്‍ഷം ആദ്യത്തെ ആറുമാസത്തിനുള്ളില്‍ 9100തൊഴിലുകളാണ് നല്‍കാന്‍ കഴിഞ്ഞത്.

ഡബ്ലിന് പുറത്താണ് പകുതിയോളം ജോലികളും.ലിമറിക്കിലെ നോര്‍ത്തേണ്‍ ട്രസ്റ്റില്‍ 400,കാര്‍ലോ,കോര്‍ക്ക് എന്നിവിടങ്ങളിലെ ഹെല്‍ത്ത് കെയര്‍ കമ്പനിയായ എംഎസ്ഡിയില്‍ 330 തുടങ്ങിയവ അതിലുള്‍പ്പെട്ടതാണ്. വിവിധ മേഖലകളിലായി 114 പ്രോജക്ടുകള്‍ വിജയകരമായെന്ന് ഐഡിഎയുടെ അര്‍ധവാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു.ലൈഫ് സയന്‍സ്,ബിസിനസ് സര്‍വീസ്,ടെക്നോളജിആന്റ് ഇന്റര്‍നാഷണല്‍ സര്‍വീസ് തുടങ്ങിയവയിലാണ് ഏറെ നേട്ടമുണ്ടാക്കാനായത്.ഇതിലൂടെ തൊഴിലില്ലായ്മയുടെ തോത് ആറ് ശതമാനം കുറയ്ക്കാനായെന്നും റിപോര്‍ട് ചൂണ്ടിക്കാട്ടുന്നു.ബ്രക്സിറ്റ് വെല്ലുവിളിയും സാധ്യതകളും ഒരുപോലെ അവശേഷിപ്പിക്കുന്നതാണെന്ന് ഐഡിഎയുടെ അര്‍ധവാര്‍ഷിക റിപോര്‍ട് നല്‍കുന്ന സൂചന.

ഒട്ടേറെ വെല്ലുവിളികളെ നേരിട്ടുകൊണ്ടായാലും കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ അത്ഭുതാവഹമായ നേട്ടം കൊയ്യാനായിട്ടുണ്ടെന്ന് ഐഡിഎ സി.ഇ.ഒ മാര്‍ട്ടിന്‍ ഷാനഹാന്‍ പറഞ്ഞു.ഭൗമശാസ്ത്രപരവും രാഷ്ട്രീയവുമായ അസ്ഥിരതയാണ് അയര്‍ലണ്ട് നേരിടുന്ന പ്രധാന ഭീഷണി.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് ശുഭസൂചനകളാണ്. അയര്‍ലണ്ടിന്റെ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടുതല്‍ നിക്ഷേപകരെ ഇങ്ങോട്ടേയ്ക്ക്ക്ക് ആകര്‍ഷിക്കുന്നുവെന്നാണ് തെളിയിയുന്നത്. ബ്രക്സിറ്റിനേക്കാളുപരി പുതിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടികളാവും അയര്‍ലണ്ടില്‍ പ്രതിഫലിക്കുകയെന്നും ഷാനഹാന്‍ പറഞ്ഞു.

അയര്‍ലണ്ടിന് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് ഇന്നവേഷന്‍ ആന്റ് എന്റര്‍പ്രൈസസ് മന്ത്രി ഫ്രാന്‍സസ് ഫിട്സ്ജറാള്‍ഡ് അഭിപ്രായപ്പെട്ടു.വളരെ കഴിവുള്ള ഡൈനാമിക് ആയിട്ടുള്ള തൊഴില്‍ വൈദഗ്ധ്യമാണ്ള്ളഅയര്‍ലണ്ടിനുള്ളത്.വളരെ കാര്യക്ഷമമവും സുതര്യവുമായ നികുതിഘടനയുമാണ് നമ്മുടേത്.അതിനാല്‍ ആഗോള വ്യാപാരത്തിന്റെ ഒരു തറവാടായി ഈ രാജ്യത്തെ മാറ്റാനാകുമെന്നും അവര്‍ പറഞ്ഞു.

Scroll To Top