Monday May 22, 2017
Latest Updates

അയര്‍ലണ്ടില്‍ നാലില്‍ ഒരാള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നതായി സര്‍വേ റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ നാലില്‍ ഒരാള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നതായി സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നാലില്‍ ഒരാള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ജീവിതം പ്രതിസന്ധിയിലായ ഭൂരിപക്ഷം പേരുടെയും പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്. റെഡ് സിയും സണ്ടേ ബിസിനസ് പോസ്റ്റും സംയുക്തമായാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം പേര്‍ തങ്ങള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നതായി അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മയാണ് ഭൂരിപക്ഷം പേരും നേരിടുന്ന പ്രശ്‌നം.

അനുദിനം വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവും നിരവധി ബില്ലുകള്‍ അടയ്ക്കാനുള്ള പണം കണ്ടെത്തുന്നതിനും നേരിടുന്ന പ്രതിസന്ധിയാണ് സാധാരണക്കാരെ അലട്ടുന്ന രണ്ടാമത്തെ ഘടകമായി സര്‍വേ കണ്ടെത്തിയത്. നികുതി ഭാരമാണ് സാധാരണക്കാരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. അതേസമയം സര്‍വേയില്‍ പങ്കെടുത്ത 31 ശതമാനം പേര്‍ തങ്ങള്‍ സുഖകരമായാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തി. സുഖകരമായി ജീവിക്കുന്നു എന്ന അഭിപ്രായം പ്രകടിപ്പിച്ചവര്‍ തങ്ങള്‍ നേരിടുന്ന ഒന്നാമത്തെ പ്രശ്‌നമായി രാഷ്ട്രീയക്കാരിലുള്ള വിശ്വാസം ഇല്ലായ്മ ചൂണ്ടിക്കാട്ടി.

ജോലി നേടുന്നതിനുള്ള ബുദ്ധിമുട്ട് ഇക്കൂട്ടരെ അലട്ടുന്ന രണ്ടാമത്തെ പ്രശ്‌നമാണ്. ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയാണ് ഈ വിഭാഗം ആളുകളെ അലട്ടുന്ന മൂന്നാമത്തെ പ്രശ്‌നം. സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ പ്രതിസന്ധി അനുഭവിക്കുന്നതായോ  സുഖകരമായി ജീവിക്കുന്നതായോ അഭിപ്രായപ്പെട്ടില്ല. ഈ
വിഭാഗത്തിലുള്ളവര്‍ക്കും രാഷ്ട്രീയക്കാരിലുള്ള വിശ്വാസ്യതയില്ലായ്മയും തൊഴില്‍ നേടുന്നതിനു അനുഭവിക്കുന്ന പ്രതിസന്ധിയും പ്രശ്‌നമാണ്.

Scroll To Top