Saturday October 20, 2018
Latest Updates

അയര്‍ലണ്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു,വെള്ളക്ഷാമം ഉണ്ടായേക്കാമെന്ന് വീണ്ടും മുന്നറിയിപ്പ് 

അയര്‍ലണ്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു,വെള്ളക്ഷാമം ഉണ്ടായേക്കാമെന്ന് വീണ്ടും മുന്നറിയിപ്പ് 

ഡബ്ലിന്‍:സ്റ്റോം എമ്മ പ്രതിസന്ധിമൂലം ജലത്തിന്റെ ലഭ്യതയില്‍ വരും ദിവസങ്ങളില്‍ വലിയ കുറവുണ്ടാകുമെന്നു ഐറിഷ് വാട്ടര്‍. തണുപ്പ് കൂടുന്ന സാഹചര്യങ്ങളില്‍ പൈപ്പ് പൊട്ടുന്നത് വഴിയും ആളുകള്‍ പൈപ്പ് തുറന്നിടുന്നതുവഴിയും വലിയ ജലനഷ്ടം ഉണ്ടാകുന്നത് സാധാരണമായിരുന്നു. പ്രശ്‌നങ്ങള്‍ ഏറ്റവും അധികം ബാധിച്ച വെക്‌സ്ഫോര്‍ഡ് മേഖലയില്‍ 18, 000 ആളുകള്‍ ജലം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഡബ്ലിന്‍ മേഖലയില്‍ വെള്ളത്തിനു 10 ശതമാനം അധിക ഡിമാന്‍ഡ് ആണ് ഇപ്പോഴുള്ളത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ജലലഭ്യതയുടെ കാര്യത്തിലാണെന്നു നാഷണല്‍ എമര്‍ജന്‍സി കോഓര്‍ഡിനേഷന്‍ ഗ്രൂപ്പ് അറിയിച്ചു. രാത്രി സമയങ്ങളില്‍ ജല വിതരണം നിയന്ത്രിക്കുക എന്നത് മാത്രമാണ് ഇപ്പോഴുള്ള പരിഹാരം.

ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്നും, പൈപ്പ് പൊട്ടിയിരിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മോശം കാലാവസ്ഥയും ഗതാഗത സൗകര്യങ്ങളും മൂലം ആശുപത്രികളില്‍ നിന്നും രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു വിടുന്നതിനു സാധിക്കാതെ വരുന്നു. ഇത് മൂലം എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതായി എച്ച് എസ് ഇ പറഞ്ഞു. രോഗികള്‍ക്ക് വളരെ അധികം സമയം കാത്തിരിക്കേണ്ടതായും വരുന്നു. സാഹചര്യം മനസിലാക്കി ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റുകള്‍ ഒഴിവാക്കി ആളുകള്‍ മൈനര്‍ ഇന്‍ജുറി യൂണിറ്റ്സ് ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശം ഉണ്ട്. ഈ ദിവസങ്ങളില്‍ നടത്തേണ്ടിയിരുന്ന മൈനര്‍ സര്‍ജറികള്‍ മാറ്റി വച്ചാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ എത്തുന്നത്.

Scroll To Top