Tuesday May 23, 2017
Latest Updates

അയര്‍ലണ്ടില്‍ ദിവസം തോറും സര്‍വീസ് നടത്തുന്നത് 1712 വിമാനങ്ങള്‍ 

അയര്‍ലണ്ടില്‍ ദിവസം തോറും സര്‍വീസ് നടത്തുന്നത് 1712 വിമാനങ്ങള്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഏറ്റവുമധികം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്ന്. പ്രതിദിനം 541 വിമാനങ്ങളാണ് ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലേക്ക് വരികയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമായി ഷാനന്‍ എയര്‍പോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. പ്രതിദിനം 74 വിമാനങ്ങളാണ് ഷാനനില്‍
സര്‍വീസ് നടത്തുന്നത്. പ്രതിദിനം 66 സര്‍വീസുകളുമായി കോര്‍ക്ക് മൂന്നാം സ്ഥാനത്തുണ്ട്.

ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ വിമാനസര്‍വീസുകളുടെ എണ്ണത്തില്‍ 3.8 ശതമാനം വര്‍ദ്ധന ഉണ്ടായി. ജൂലൈയില്‍ പ്രതിദിനം ശരാശരി 1,712 ഫ്‌ലൈറ്റുകള്‍ വീതം അയര്‍ലണ്ടില്‍ നിന്ന് സര്‍വീസ് നടത്തി. ഐറിഷ് എയര്‍സ്‌പെയ്‌സിലൂടെ ഏറ്റവുമധികം വിമാനങ്ങള്‍ സര്‍വീസ് നടത്തിയത് ജൂലൈ 17നായിരുന്നു. 17 ന് 1,853 വിമാനങ്ങളാണ് അയര്‍ലണ്ടിലെ വ്യോമ പാതയിലൂടെ സര്‍വീസ്‌നടത്തിയത്.

അയര്‍ലണ്ടിലും ലോകവ്യാപകമായി എല്ലായിടത്തും വ്യോമയാന വ്യവസായം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെ സൂചനയാണ് ഈ റിപ്പോര്‍ട്ട് എന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് എമോണ്‍ ബ്രെന്നന്‍ പറഞ്ഞു. അയര്‍ലണ്ടിലേക്ക്
ഏറ്റവുമധികം വിമാനങ്ങള്‍ വരുന്നത് ലണ്ടന്‍, പാരീസ്, ന്യുയോര്‍ക്ക് എന്നിവടങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Scroll To Top