Thursday April 27, 2017
Latest Updates

അയര്‍ലണ്ടില്‍ താമസിക്കുന്നവര്‍ക്ക് മാസം തോറും 3240 യൂറോ അടിസ്ഥാന വരുമാനം സൗജന്യമായി സര്‍ക്കാര്‍ നല്‍കിയാല്‍ നിങ്ങള്‍ എതിര്‍ക്കേണ്ടതുണ്ടോ?

അയര്‍ലണ്ടില്‍ താമസിക്കുന്നവര്‍ക്ക് മാസം തോറും 3240 യൂറോ അടിസ്ഥാന വരുമാനം സൗജന്യമായി സര്‍ക്കാര്‍ നല്‍കിയാല്‍ നിങ്ങള്‍  എതിര്‍ക്കേണ്ടതുണ്ടോ?

ഡബ്ലിന്‍ : ഈ ലോകത്ത് ജീവിയ്ക്കുന്ന ഓരോരുത്തര്‍ക്കും ജീവിയ്ക്കാനുള്ള അടിസ്ഥാന വരുമാനം സര്‍ക്കാര്‍ തന്നെ നല്കണം എന്ന് തീരുമാനിച്ചാല്‍ ആര് എതിര്‍ക്കാനാണ് ?ഉദാഹരണത്തിന് അയര്‍ലണ്ടില്‍ ജീവിക്കുന്ന ഓരോ പൗരനും ഇവിടുത്തെ ജീവിതചിലവ് അനുസരിച്ചുള്ള 3240 യൂറോ വീതം അല്ലെങ്കില്‍ അതിന്റെ ഒരു വിഹിതം സര്‍ക്കാര്‍ നല്‍കണം എന്നൊരു തീരുമാനം ഉണ്ടായാല്‍ ആരാണ് സന്തോഷിക്കാതെയിരിക്കുക?

എന്നാല്‍ ഇപ്പോള്‍ ഇതാ സ്വിറ്റ്‌സര്‍ലണ്ടില്‍ അങ്ങനെ ഒരു നിയമം വരുന്നു ! ഓരോ സ്വിറ്റ്‌സര്‍ലണ്ടുകാരനും പ്രതിമാസം 2033 യൂറോ അടിസ്ഥാന വരുമാനം(2500സ്വിസ്സ് ഫ്രാങ്ക്) നല്കാനുള്ള പദ്ധതിയ്ക്ക് വേണ്ടിയുള്ള രഫറണ്ടം ഈ വര്‍ഷം തന്നെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യ പകുതിയിലോ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ .

ഇതിനേക്കാള്‍ വലിയ രീതിയിലുള്ള പല പദ്ധതികളും വരാനിരിക്കുന്നതേയുള്ളു. പ്രായപൂര്‍ത്തിയായ ഓരോ സ്വിറ്റ്‌സര്‍ലണ്ടുകാരനും ഒരു അടിസ്ഥാന വരുമാനം നല്‍കണമെന്ന് ഈ മാസം ആദ്യം വച്ച ഒരു പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവിടെ കൂടുതലായും ജന താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ഭരണകൂടവും ശ്രമിക്കാറ്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാസം 2033യൂറോ മാസനിരക്കില്‍ നല്‍കാനായി റഫറണ്ടം നടത്താനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്.

ജനാധിപത്യത്തിന്റെ യഥാര്‍ത്ഥമുഖമാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ കാണാന്‍ സാധിക്കുക. ഭരണഘടനയില്‍ മാറ്റം വരുത്തുകയോ പ്രസിദ്ധമായ പദ്ധതികള്‍ നടപ്പിലാക്കുകയോ ചെയ്യുന്നത് പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്തുകൊണ്ടാണ്. അതുകൊണ്ട് തന്നെ ബഹുഭൂരിപക്ഷം വോട്ടിന്റെ പിന്‍ബലത്തോടെ അവര്‍ പദ്ധതികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്യും. ഭൂരിപക്ഷം വോട്ടര്‍മാരും പ്രതിനിധികളും ഒരേപോലെ തീരുമാനിക്കുകയാണെങ്കില്‍ മാറ്റത്തിന് നിയമപ്രാബല്യം ലഭിക്കുന്നു.

ഒരു സാധാരണ വ്യക്തിക്ക് നിയന്ത്രിക്കാവുന്ന ഒന്നായി മാറുകയല്ല ഇവിടത്തെ നിയമം പക്ഷേ യാഥാസ്ത്ഥിതികമല്ലാത്ത പല ആശയങ്ങളും ജനഹിത വോട്ടെടുപ്പുകള്‍ക്ക് പാത്രീഭവിക്കാറുമുണ്ട്.

ഈയിടെയായി രാജ്യത്തെ അസമത്വം ഇല്ലാതാക്കണമെന്ന ആവശ്യവുമായി ഒട്ടേറെ ജനപ്രതിനിധികള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ലിമിറ്റഡ് എക്‌സിക്യുട്ടിവിന്റെ ശമ്പളം കൂടി സ്വിസ് സ്‌റ്റോക്ക്മാര്‍ക്കറ്റില്‍ കാണിക്കണം എന്ന് വ്യവസായിയായ തോമസ് മൈന്റര്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു ആശയം മുന്നോട്ടുവെക്കുകയുണ്ടായി.

ഒരു സാധാരണ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാള്‍ 12ഇരട്ടി ശമ്പളം വാങ്ങിക്കുന്ന സിഇഒമാരുടെ ശമ്പള നിരക്കില്‍ കുറവുവരുത്താനുള്ള തീരുമാനമാണ് ഇത്തവണ വോട്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തമാസം തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുതുടങ്ങും.

സ്വിറ്റ്‌സര്‍ലണ്ടിന്റെ ചുവട് പിടിച്ച് ലോകത്തിലെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ ജനങ്ങള്‍ അടിസ്ഥാന വരുമാനത്തിന് വേണ്ടിയുള്ള കാംപയിനുകള്‍ ആരംഭിച്ചു കഴിഞ്ഞു.അയര്‍ലണ്ടില്‍ രാഷ്ട്രീയ കക്ഷിയായ ഗ്രീന്‍ പാര്‍ട്ടിയാണ് ഈ ആശയവുമായി മുന്‍പോട്ടു വന്നിരിക്കുന്നത്. മുഴുവന്‍ സോഷ്യല്‍ വെല്‍ഫയര്‍ ആനുകൂല്യങ്ങള്‍ക്കും പകരമായി ഇത് പരിഗണിക്കാമെന്നാണ് ഗ്രീന്‍ പാര്‍ട്ടിയുടെ വക്താവ് അഭിപ്രായപ്പെട്ടത്.എങ്കിലും ഇതൊക്കെ ഉടനെ നടപ്പാക്കുമെന്ന്വിചാരിച്ച് ആരും മനപായസമുണ്ണേണ്ട കേട്ടോ .like-and-share

Scroll To Top