Monday October 22, 2018
Latest Updates

അയര്‍ലണ്ടില്‍ താപനില 27 ഡിഗ്രിയിലെത്തും,ചൂട് കൊണ്ട് വരുന്നത് ആഫ്രിക്കന്‍ ഉഷ്ണക്കാറ്റ് 

അയര്‍ലണ്ടില്‍ താപനില 27 ഡിഗ്രിയിലെത്തും,ചൂട് കൊണ്ട് വരുന്നത് ആഫ്രിക്കന്‍ ഉഷ്ണക്കാറ്റ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീണ്ടും താപനില ഉയരുന്നു. ഈ ആഴ്ച അവസാനത്തോടെ 27 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ പ്രവചനം.

മഞ്ഞിന്റെയും തണുപ്പിന്റെയും മാറിമാറിയുള്ള കാലാവസ്ഥാ ക്രമത്തില്‍ നിന്നും ഉയര്‍ന്ന ചൂടിലേക്ക് മാറാനുള്ള കാരണം ആഫ്രിക്കയില്‍ നിന്നെത്തുന്ന ഉഷ്ണക്കാറ്റാണ്. ഈസ്റ്റേണ്‍ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും പതിവില്ലാതെ ആഫ്രിക്കന്‍ ഉഷ്‌നക്കാറ്റിന്റെ സ്വാധീനം ഈ വാരാന്ത്യത്തില്‍ ഉണ്ടാകും.

പക്ഷെ ആഴ്ചയുടെ ആദ്യദിവസങ്ങളില്‍ മഴയും,തണുപ്പും തുടര്‍ന്നേക്കും എന്നാണ് മെറ്റ് ഏറാന്‍ നിഗമനം.

ആഴ്ചാവസാനത്തോടെ ഉയരുന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇസ്താംബുള്‍, റിയോ, കെനിയന്‍ തലസ്ഥാനമായ നയ്റോബി, ബോസ്റ്റന്‍ എന്നിവടങ്ങളിലേക്കാള്‍ അയര്‍ലണ്ടില്‍ താപനില വര്‍ദ്ധിക്കും. കാലാവസ്ഥ തെളിഞ്ഞു
തുടങ്ങുന്നതോടെ ബീച്ചുകളിലും മറ്റും തയാറെടുപ്പുകള്‍ ആരംഭിച്ചു.

കഴിഞ്ഞ സീസണില്‍ അയര്‍ലണ്ടിലെ ഒന്‍പതിലധികം കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു ദിവസം 25 ഡിഗ്രി സെല്‍ഷ്യസിലധികം ചൂട് അനുഭവപ്പെട്ടിരുന്നു. സമാനമായ കാലാവസ്ഥ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടതില്ലെന്ന മുന്‍ പ്രവചനം ,ആഫ്രിക്കന്‍ ഉഷ്ണക്കാറ്റ് തിരുത്തിയേക്കുമെന്നാണ് മെറ്റ് ഏറാന്‍ നല്‍കുന്ന സൂചന

Scroll To Top