Friday November 16, 2018
Latest Updates

അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ 40000 പേര്‍ , ലൈസന്‍സ് ലഭിക്കാന്‍ ഏഴ് മാസം വരെ താമസം 

അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ 40000 പേര്‍ , ലൈസന്‍സ് ലഭിക്കാന്‍ ഏഴ് മാസം വരെ താമസം 

ഡബ്ലിന്‍:രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം 40,000 ത്തിലധികം ആണെന്ന് പുതിയ കണക്കുകള്‍. പല സാങ്കേതിയ കാരണങ്ങളാലും കൃത്യ സമയങ്ങളില്‍ ടെസ്റ്റുകള്‍ നടത്താതെ വന്നത് ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.

റോഡ് സുരക്ഷാ അതോരിറ്റിയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിവിധ കൗണ്ടികളില്‍ നിന്നായി 42,880 ആളുകളാണ് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത്.

ഏഴു മാസത്തോളമാണ് അപേക്ഷകര്‍ കാത്തിരിക്കുന്നതെന്ന് പ്രതിപക്ഷ ടിഡി ഈഗന്‍ മര്‍ഫി കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്താതെ വരുന്ന സാഹചര്യത്തില്‍ പലരുടെയും തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായിത്തീരും എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

പലരും തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റിനായി അപേക്ഷിച്ചിട്ടുള്ളത്. ടെസ്റ്റ് നടത്തുന്നതില്‍ ഇത്രയധിയം കാലതാമസം നേരിടുന്നത് ആളുകളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ എത്രയും വേഗത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ട്രാന്‍സ്പോര്‍ട് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

11 അധിക ഡ്രൈവര്‍ ടെസ്റ്ററുകള്‍ രാജ്യത്താകമാനം ഏര്‍പ്പാടാക്കുമെന്നു മന്ത്രി മുമ്പ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മതിയാകാതെ വരുമെന്നും ടെസ്റ്റുകളുടെ കൃത്യമായ നടത്തിപ്പിന് ഇനിയും കൂടുതല്‍ സെന്ററുകള്‍ അനുവദിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top