Saturday October 20, 2018
Latest Updates

അയര്‍ലണ്ടില്‍ ഡീസല്‍ പെട്രോള്‍ വാഹനങ്ങള്‍ ഇനി വെറും 12 വര്‍ഷം കൂടി മാത്രം,2030 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയേക്കും 

അയര്‍ലണ്ടില്‍ ഡീസല്‍ പെട്രോള്‍ വാഹനങ്ങള്‍ ഇനി വെറും 12 വര്‍ഷം കൂടി മാത്രം,2030 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയേക്കും 

ഡബ്ലിന്‍:2030 ഓടെ ഡീസല്‍ പ്രെടോള്‍ കാറുകളുടെ വില്‍പ്പനക്ക്   പൂര്‍ണ്ണനിരോധനമേര്‍പ്പെടുത്താന്‍ അയര്‍ലണ്ട്.

പ്രൊജക്ട് അയര്‍ലണ്ട് 2040 എന്ന അയര്‍ലണ്ടിന്റെ സമ്പൂര്‍ണ്ണ വികസനം പദ്ധതിയുടെ ഭാഗമായി ഡീസല്‍ പ്രെടോള്‍ കാറുകള്‍ പൂര്‍ണമായി ഒഴിവാക്കി ഇലക്ട്രിക് കാറുകള്‍ നിരത്തുകളിലെത്തിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. എങ്കിലും നിരത്തില്‍ ഉപയോഗത്തില്‍ അവശേഷിക്കുന്ന വാഹനങ്ങള്‍ക്ക് എന്‍സി ടി നല്‍കും.2045 ന് ശേഷം ഡീസല്‍ പെട്രോള്‍ വാഹനങ്ങള്‍ക്ക് എന്‍സി ടിയും നല്‍കില്ല,

പ്രെടോള്‍-ഡീസല്‍ കാറുകള്‍ അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമാകുന്നതിനാലാണ് ഇവ 2030 ഓടെ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഇലക്ട്രിക്ക് കാറുകള്‍ സര്‍വത്രികമാക്കി അന്തരീക്ഷമലിനീകരണം കുറയ്ക്കും.ഇലക്ട്രിക്ക് കാറുകള്‍ക്ക് ഇപ്പോള്‍ ലഭ്യമായ 5000 യൂറോയുടെ ഗ്രാന്റ് ഉയര്‍ത്താനും സാധ്യതയുണ്ട്.

ഡീസല്‍ പ്രെടോള്‍ കാറുകളുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ ഒഴിവാക്കാന്‍ ഇലക്ടോണിക് വാഹനങ്ങള്‍ക്ക് സാധിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു ബദല്‍ സംവിധാനം നടപ്പിലാക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത്.

കാലവസ്ഥമാറ്റങ്ങളെ ചെറുക്കുന്നതിനും മറ്റ് ഊര്‍ജ്ജസംരക്ഷത്തിനുമായി മാത്രം 22 ബില്യണ്‍ യൂറോയാണ് ‘പ്രൊജക്ട് അയര്‍ലണ്ട് 2040’ നായി ഗവണ്‍മെന്റ് വകയിരുത്തിയിരിക്കുന്നത്

നിരവധി വാഹനനിര്‍മ്മാതാക്കള്‍ ഇപ്പോള്‍ തന്നെ മലിനീകരണം കുറക്കുന്ന രീതിയിലുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. ഫോക്സവാഗണ്‍ 34 ബില്യണ്‍ യൂറോയാണ് കാറുകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ആവിഷ്‌കരിക്കുന്നതിനായി മാറ്റിവെച്ചിരിക്കുന്നത്. ടെസ്ല അടക്കമുള്ള ആഗോളവാഹന നിര്‍മ്മാതാക്കളും കാറുകളില്‍ പുതുപുത്തന്‍ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ഈ പദ്ധതി നടപ്പിലാവുകയാണെങ്കില്‍ 2030 ഓടെ ഡീസല്‍ പ്രെടോള്‍ കാറുകള്‍ക്ക നാഷ്ണല്‍ കാര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കില്ല.അന്തരീക്ഷമലിനീകരണത്തിന് പ്രധാനകാരണം നിരത്തുകളിലോടുന്ന 50 ശതമാനത്തിലേറെയുള്ള സ്വകാര്യകാറുകളാണെന്ന് നേരത്തെ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top