Wednesday August 16, 2017
Latest Updates

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് 70വയസ് മുതലേ പെന്‍ഷന്‍ ലഭിക്കുകയുള്ളെന്ന നിലപാടെടുക്കാന്‍ സര്‍ക്കാര്‍ ഉപദേശകസമിതി 

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് 70വയസ് മുതലേ പെന്‍ഷന്‍ ലഭിക്കുകയുള്ളെന്ന നിലപാടെടുക്കാന്‍ സര്‍ക്കാര്‍ ഉപദേശകസമിതി 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായം 70 ആക്കി ഉയര്‍ത്തുന്നതിന് ശുപാര്‍ശ.രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗത്ത് ഗുരുതരമായ പ്രതിഫലനമുണ്ടാക്കുന്നതാവും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.നിര്‍ബന്ധിത റിട്ടയര്‍മെന്റ് 65 ആക്കുന്നതിനെ കഴിഞ്ഞയാഴ്ച അവസാനം സിറ്റിസണ്‍സ് അസംബ്ലി പിന്തുണച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് 70വയസ് മുതലേ പെന്‍ഷന്‍ ലഭിക്കുകയുള്ളുവെന്ന വിരുദ്ധ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ ഉപദേശകസമിതി നിര്‍ദേശിക്കുന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പെന്‍ഷന്‍കാരുടെ എണ്ണം വര്‍ധിക്കാനും വര്‍ക്ക് ഫോഴ്സില്‍ കുറവിനുമിടയാക്കുമെന്ന് ഇക്കണോമിക് ആന്റ് സോഷ്യല്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇഎസ്ആര്‍ഐ) ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പടക്കമുള്ള എല്ലാ രാജ്യങ്ങളും പ്രായമേറിയവരുടെ ഭാരിച്ച ചെലവുകള്‍ താങ്ങാനാവാത്ത അവസ്ഥയിലാണ്.അതിനാല്‍ യൂറോപ്പിലാകെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ഇഎസ്ആര്‍ഐയുടെ ഡോ.കരീന ഡോര്‍ലെയുടെ പ്രബന്ധം പറയുന്നു.അയര്‍ലണ്ടിലും മുതിര്‍ന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്.2011ലെ സെന്‍സസില്‍ 65വയസ്സിനു മുകളിലുള്ളവര്‍ 100000 ആയിരുന്നു. എന്നാല്‍ കഴിഞ്ഞ സെന്‍സസില്‍ അത് 640000 ആയി. അയര്‍ലണ്ടില്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനുള്ള പ്രായം 66ആണ്. അത് 2028ല്‍ 68 ആക്കാന്‍ തീരുമാനമുള്ളതാണ്.

നിയമപരമായ വിരമിക്കല്‍ പ്രായം ഇല്ലാതാക്കാനാണ് കഴിഞ്ഞയാഴ്ച സിറ്റിസണ്‍സ് അസംബ്ലി ശുപാര്‍ശ ചെയ്തത്.റിട്ടയര്‍ ചെയ്താലും ഒരു വര്‍ഷം കഴിഞ്ഞേ പെന്‍ഷന്‍ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ നിയമം.അതിനാല്‍ നിര്‍ന്ധിത സപ്ലിമെന്ററി പെന്‍ഷന്‍ ഒരു മില്യന്‍ തൊഴിലാളികള്‍ക്കെങ്കിലും നല്‍കണമെന്നും അസംബ്ലി ആവശ്യപ്പെട്ടിരുന്നു.

ഓരോ അഞ്ചു വര്‍ഷത്തിലും ഒരു ബില്യന്‍ യൂറോയുടെ കുറവ് വരുത്തുന്നതാവും ഈ തീരുമാനമെന്ന് സാമൂഹിക സുരക്ഷാ മന്ത്രി പറയുന്നു.രാജ്യത്ത് നാണയപ്പെരുപ്പമുണ്ടാക്കുന്ന നടപടിയാകും ഇതെന്ന് സര്‍ക്കാരും കണക്കുകൂട്ടുന്നുണ്ട്. എന്നിരുന്നാലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഫിനാഫെയ്ല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് സമ്മര്‍ദം ചെലുത്തുകയാണ്.

Scroll To Top