Saturday May 27, 2017
Latest Updates

അയര്‍ലണ്ടില്‍ ചില മേഖലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

അയര്‍ലണ്ടില്‍ ചില മേഖലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ചില മേഖലകളില്‍ മഴ തുടരുമെന്ന് മെറ്റ് ഇറാന്‍ പ്രവചനം. ചിലമേഖലകളില്‍ യെല്ലോ കാറ്റഗറിയിലുള്ള കാലാവസ്ഥ മുന്നറിയിപ്പ് നിലനില്‍ക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ലെനിസ്റ്റര്‍, മന്‍സ്റ്റര്‍ തുടങ്ങിയ മേഖലകളിലാണ് യെല്ലോ കാറ്റഗറി മുന്നറിയിപ്പ് നിലനില്ക്കുന്നത്.

മഴ രാജ്യത്തിന്റെ വടക്കന്‍ മേഖലയിലേക്ക് മാറുന്നതിനാല്‍ കവന്‍, മൊണാഗന്‍ എന്നിവടങ്ങളിലും യെല്ലോ കാറ്റഗറി മുന്നറിയിപ്പുണ്ട്. അതേസമയം രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്ന് മുന്നറിയിപ്പ് പിന്‍വലിച്ചു. 25 മുതല്‍ 50 മീറ്റര്‍ വരെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയും പ്രവചിക്കുന്നുണ്ട്. ലിമെറിക്കില്‍ ഇന്നലെ തന്നെ വെള്ളം പൊങ്ങിയിരുന്നു. ഇംഗ്ലണ്ടില്‍ അയര്‍ലണ്ടിലേക്കാള്‍ മോശം കാലാവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top