Friday September 22, 2017
Latest Updates

അയര്‍ലണ്ടില്‍ ചികില്‍സ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു,

അയര്‍ലണ്ടില്‍ ചികില്‍സ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു,

ഡബ്ലിന്‍ :ഒരുകാലത്ത് അയര്‍ലണ്ടിനെ വിളിച്ചിരുന്നത് യൂറോപ്പിന്റെ രോഗി എന്നായിരുന്നു.ആധുനീക സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും വര്‍ഷമേറെ കഴിഞ്ഞിട്ടും ആ വിളിപ്പേരിന് ഇപ്പോഴും തികച്ചും അര്‍ഹരാണ് ഈ രാഷ്ട്രം എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.നഴ്സുമാരുടെ അഭാവം മുതല്‍ ആശുപത്രി ബെഡ്ഡുകളുടെ അഭാവം വരെ ഇതിന് കാരണമാവുന്നു.

അയര്‍ലണ്ടില്‍ ചികില്‍സ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുതിച്ചുയരുന്ന കാഴ്ച കാണുന്നവര്‍ക്ക് അയര്‍ലണ്ടിനെ അവികിസത രാജ്യങ്ങളുടെ പട്ടികയിലെ പെടുത്താന്‍ കഴിയുകയുള്ളു.വിവിധ അസുഖങ്ങള്‍ക്ക് ഡോക്റ്ററുടെ അപ്പോയിന്റ്‌മെന്റിനായി 6037 കുട്ടികള്‍ ഒന്നരവര്‍ഷത്തിലേറെയായി ചികില്‍സ കാത്തിരിക്കുകയാണ് ഈ രാജ്യത്ത്. ഡോക്റ്റര്മാരുടെയും ബെഡ്ഡുകളുടെയും അഭാവം ഉണ്ടെങ്കിലും,ഒരു മെഡിക്കല്‍ ചെക്കപ്പ് ഏര്‍പ്പെടുത്തുന്നതില്‍ ഇത്ര കാലതാമസം വരുത്തുന്നതിന്റെ ഉത്തവാദിത്വം സര്‍ക്കാരിന് തന്നെയാണ്.പ്രത്യേക ചെക്കപ്പ് ക്യാമ്പുകളോ,സംവിധാനങ്ങളോ ഒരുക്കി കൊച്ചുകുട്ടികളുടെ ചികിത്സാകാര്യമെങ്കിലും ഉറപ്പു വരുത്താത്തത് തികഞ്ഞ അനാസ്ഥ തന്നെയാണ്.

ഡോക്റ്റര്‍മാരെ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 540% വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേസ് ഫണ്ടാ(എന്‍.ടി.പി.എഫ്)ണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.ഇത്രയധികം കുട്ടികള്‍ 18 മാസമായി ചികില്‍സ ലഭിക്കാതെ കഴിയുന്നുവെന്നത് അപമാനകരമാണെന്ന് ഫിനാ ഫെയ്ല്‍ പ്രൈമറി കെയര്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ് വക്താവ് ജോണ്‍ ബ്രസില്‍ കുറ്റപ്പെടുത്തി.ചികില്‍സയ്ക്കായി 22% കുട്ടികള്‍ കാത്തിരിക്കുന്നതുപോലും മോശം അവസ്ഥയാണ് . ആ സാഹചര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണാതീതമാണ്.ഇപ്പോഴത്തെ സ്ഥിതിവിേഷം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ എന്‍.ടി.പി.എഫിന് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഫിനാഫെയ്ല്‍ ആവശ്യപ്പെട്ടു.കുട്ടികള്‍ക്ക് ചികില്‍സ കിട്ടാത്ത സ്ഥിതി കുടംബങ്ങളെ സമ്മര്‍ദത്തിലാക്കുന്നതായതിനാല്‍ പ്രധാനമന്ത്രിയും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ മുന്നിട്ടിറങ്ങണം എന്നാണ് ആവശ്യം.

Scroll To Top