Monday November 20, 2017
Latest Updates

അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിഷേധിച്ചതിന് 30000യൂറോ നഷ്ടപരിഹാരം:നടപടി യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഉത്തരവനുസരിച്ച് 

അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിഷേധിച്ചതിന് 30000യൂറോ നഷ്ടപരിഹാരം:നടപടി യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഉത്തരവനുസരിച്ച് 

അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിഷേധിച്ചതിന് 30000യൂറോ നഷ്ടപരിഹാരം:നടപടി യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഉത്തരവനുസരിച്ച്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് അതിനായി യുകെയില്‍ പോകേണ്ടിവന്ന സ്ത്രീയ്ക്ക് 30,000 യൂറോ നഷ്ടപരിഹാരം നല്‍കി.മനുഷ്യാവകാശ ലംഘനം നടന്നതായി യുഎന്‍ കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെക്സ്ഫോര്‍ഡ് കൗണ്ടിയിലെ സിയോബാന്‍ വെലാന് നഷ്ടപരിഹാരം നല്‍കേണ്ടിവന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ അസുഖം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗര്‍ഭഛിദ്രം ആവശ്യമായി വന്നത്.അടുത്ത ദിവസമാണ് ഈ വിധി അംഗീകരിക്കപ്പെട്ടത്.അബോര്‍ഷനെ തുടര്‍ന്ന് വെലന് മാനസിക ചികിത്സ നല്‍കണമെന്നും കമ്മിറ്റി ശുപാര്‍ശചെയ്തിരുന്നു.
ഗര്‍ഭം ഒഴിവാക്കാന്‍ വിദേശത്ത് പോകേണ്ടി വന്നതിന്റെ പേരില്‍ നഷ്ടപരിഹാരം ലഭിക്കുന്ന രണ്ടാമത്തെയാളാണ് വെലന്‍.

2010ലാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. വെലന്റെ ഗര്‍ഭസ്ഥശിശുവിന്, വളരെ അപൂര്‍വമായ തലച്ചോറിലെ രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.ശിശു ഗര്‍ഭപാത്രത്തില്‍ മരിക്കാനും സാധ്യതയുണ്ടായിരുന്നു.എന്നിട്ടും ആശുപത്രി അധികൃതര്‍ ചികില്‍സഅവസാനിപ്പിച്ചു.പ്രശ്ന പരിഹാരമോ അവള്‍ക്കു മുന്നിലുള്ള ഓപ്ഷനുകളോ പറഞ്ഞുകൊടുത്തുമില്ല.

ഒടുവില്‍ സങ്കീര്‍ണഘട്ടത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്.ലിവര്‍പൂളില്‍ ഗര്‍ഭഛിദ്രം നടത്താന്‍ പോയത് ഒരു ക്രിമിനല്‍ കുറ്റമായാണ് തോന്നിയതെന്ന് യുഎന്‍ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ വെലന്‍ ചൂണ്ടിക്കാട്ടി.ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റി-പ്രൊഡക്ടീവ് എന്ന സംഘടനയാണ് വെലനെ ഇക്കാര്യത്തില്‍ സഹായിച്ചത്.

ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ നടപടിയാണ് അയര്‍ലണ്ടില്‍ വെലനുണ്ടായതെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിറ്റി വിലയിരുത്തി. ‘നിയമ പരിഷ്‌കാരങ്ങള്‍ ഉറപ്പാക്കേണ്ടത് ഗവണ്‍മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ബാധ്യതയാണ്.സ്ത്രീകളെ ഇനി ഈ രീതിയില്‍ പീഡിപ്പിക്കരുത്.അതുകൊണ്ടാണ് പരാതി നല്‍കിയത്’ വെലന്‍ പറഞ്ഞു.ഇത്തരമൊരു പരാതിയില്‍ നേരത്തെ അമന്‍ഡാ മെലറ്റ്ക എന്ന സ്ത്രീയ്ക്കും 30,000 യൂറോ നഷ്ടപരിഹാരമായി നല്‍കിയിരുന്നു.

Scroll To Top