Thursday October 18, 2018
Latest Updates

അയര്‍ലണ്ടില്‍ ഓരോ ആഴ്ചയും പത്ത് എയ്ഡ്‌സ് രോഗികളെ പുതുതായി കണ്ടെത്തുന്നു, യഥാര്‍ത്ഥ കണക്കുകള്‍ ഇതിലുമധികമോ ?

അയര്‍ലണ്ടില്‍ ഓരോ ആഴ്ചയും പത്ത് എയ്ഡ്‌സ് രോഗികളെ പുതുതായി കണ്ടെത്തുന്നു, യഥാര്‍ത്ഥ കണക്കുകള്‍ ഇതിലുമധികമോ ?

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം ഇരുനൂറിലധികം പേര്‍ക്കാണ് പുതുതായി എച്ച്‌ഐവി ബാധ കണ്ടെത്തിയത്.ഓരോ ആഴ്ചയും പത്ത് പുതിയ എയ്ഡ്‌സ് ബാധിതരെയെങ്കിലും അയര്‍ലണ്ടില്‍ പുതുതായി കണ്ടെത്തുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ സ്ഥിതി ഇതിലും വളരെയധികമാണെന്ന് എച്ച് എസ് ഇ ആശങ്ക പുലര്‍ത്തുന്നുണ്ട്.

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം വ്യാപകമായതിന് ശേഷമാണ് എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് കാണപ്പെടുന്നത്.എച്ച്.ഐ.വി രോഗം സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധം, രക്തം സ്വീകരിക്കല്‍ തുടങ്ങിയ വഴികളിലൂടെയാണ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്.

അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയതിന് ശേഷം സ്വവര്‍ഗ്ഗരതിയോടുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചതായും,സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധങ്ങളുടെ തോത് കൂടിയതായും പഠനങ്ങള്‍ പുറത്തുവന്നിരുന്നു.

മയക്കുമരുന്നുപയോഗം കൂടുന്നതും,സിറിഞ്ചുകള്‍ പങ്കുവെച്ചുപയോഗിക്കുന്നതും എച്ച് ഐ വി ബാധയ്ക്ക് കാരണമാവുന്നുണ്ട്.

രോഗബാധിതരുടെ പുനരധിവാസം, ഔഷധങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക തുടങ്ങിയ പദ്ധതികളുമായി എച്ച്.ഐ.വി ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എച്ച് ഐ വി അയര്‍ലണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിചിച്ചിട്ടുണ്ട്.

ഐറിഷ് എയ്ഡ്‌സ് ഡേ(ജൂണ്‍ 16) ആചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്ന് രോഗബാധിതര്‍ക്ക് വേണ്ട ധന സമാഹരണ യജ്ഞത്തിന് തുടക്കമിടുകയാണ് എച്ച് ഐ വി അയര്‍ലണ്ട്

ഇന്ന് രാത്രി ഡബ്ലിനിലെ ഗിന്നസ് സ്റ്റോര്‍ ഹൗസില്‍ ചാരിറ്റിയ്ക്ക് വേണ്ടിയുള്ള ‘റെഡ് ബോള്‍’നടത്തുമ്പോള്‍ സ്‌പോണ്‍സര്‍ ചെയ്യാനെത്തുന്നത് പക്ഷെ മദ്യ കമ്പനികളാണ്.ആചാരപരമായ സ്വീകരണം ഒരുക്കുന്നതും ത്രീ കോഴ്‌സ് ഡിന്നര്‍ വിളമ്പുന്നതും സ്മിര്‍നോഫും,ബൈലീസും ചേര്‍ന്നാണ്.വ്യക്തികള്‍ക്ക് 150 യൂറോയും,കോര്‍പറേറ്റ് കമ്പനികള്‍ക്ക് 1500 യൂറോയും മാത്രമാണ് പ്രവേശന ഫീസ്!

Scroll To Top