Friday November 16, 2018
Latest Updates

അയര്‍ലണ്ടില്‍ ഒറ്റപ്പെട്ടുപോകുന്ന മലയാളി യുവത’യ്ക്ക്   വഴി തുറന്നൊരു സംഗമം,  ‘ഞങ്ങള്‍ കൂടെയുണ്ടെന്ന് മനസ് തുറന്ന് പറഞ്ഞു ‘വേ’യ്ക്ക് തുടക്കമായി 

അയര്‍ലണ്ടില്‍ ഒറ്റപ്പെട്ടുപോകുന്ന മലയാളി യുവത’യ്ക്ക്   വഴി തുറന്നൊരു സംഗമം,  ‘ഞങ്ങള്‍ കൂടെയുണ്ടെന്ന് മനസ് തുറന്ന് പറഞ്ഞു ‘വേ’യ്ക്ക് തുടക്കമായി 

ഡബ്ലിന്‍ – തിരക്കിനിടയിലും പ്രവാസി കുടിയേറ്റക്കാരുടെ ആതിഥ്യമനുഭവിക്കാനെത്തിയ ഡബ്ലിന്‍ നഗരത്തിലെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും സംഗമം ആവേശോജ്വലമായി. പ്രവാസി ദേശത്ത് തങ്ങള്‍ ഒറ്റപ്പെട്ടവരല്ലെന്നും,അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ മലയാളി സമൂഹവും തങ്ങള്‍ക്ക് പിന്തുണയുമായി ഉണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ അപൂര്‍വ നിമിഷങ്ങളായി ആ കൂടിച്ചേരല്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച WAY (Welcome All Youth)എന്ന പ്രത്യേക പരിപാടി അയര്‍ലണ്ടില്‍ പഠിക്കാനെത്തുന്നവരും ,ജോലി തേടിയെത്തുന്നവരുമായ അവിവാഹിതരായ യുവജനങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി മാറി.

താമസ സൗകര്യം ലഭിക്കാതിരുന്ന അവസ്ഥയും,പാര്‍ട്ട് ടൈമായെങ്കിലും ജോലി ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു മിക്കവരുടെയും പ്രധാനപ്രശ്നം.സംഗമത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ആദ്യഘട്ടത്തില്‍ നേരിട്ട അത്തരം സാഹചര്യങ്ങള്‍ ഇനി വരുന്നവരെങ്കിലും അനുഭവിക്കാന്‍ ഇടായാവരുതെന്ന ആത്മാര്‍ത്ഥ ആഗ്രഹമാണ് അവരുടെ ശബ്ദത്തില്‍ നിറഞ്ഞു നിന്നത്.

രോഗാവസ്ഥ,നാട്ടിലെ ഉറ്റ ബന്ധുക്കളുടെ മരണം പോലെയുള്ള അവസ്ഥകള്‍,ഗാര്‍ഡ കാര്‍ഡ് പുതുക്കുന്നതിലെ സാങ്കേതിക തടസങ്ങള്‍,വര്‍ഗീയമായ വെല്ലുവിളികള്‍ എന്നിവയൊക്കെ നേരിടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു.

പ്രവാസികളില്‍ ചിലരെങ്കിലും നഗരത്തില്‍ പഠിക്കാന്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖം തിരിക്കുന്നവനെന്ന തോന്നല്‍ വേദന ഉളവാക്കിയിരുന്നതായി സംഗമത്തില്‍ വിദ്യാര്‍ഥികള്‍ തുറന്നു പറഞ്ഞു.’ അങ്ങോട്ട് പരിചയപ്പെടാന്‍ ചെന്നാലും ഒന്ന് ചിരിക്കാതെ മുഖം തിരിച്ച് പോകുന്ന മലയാളി സഹോദരങ്ങള്‍ ഞങ്ങളെ അവഗണിക്കുകയാണ് എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്…’

അയര്‍ലണ്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിക്കാനെത്തി ഇപ്പോള്‍ ജോലി നേടി ഇവിടെ ജോലി ചെയ്യുന്നവരും അവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കാന്‍ എത്തിയിരുന്നു.

കുടിയേറ്റത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ അയര്‍ലണ്ടിലെത്തിയ എല്ലാവരും അരക്ഷിതാവസ്ഥയുടെ നാളുകളിലായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടെന്നും സമ്മതിച്ച സംഘാടകരാവട്ടെ സഭാസമിതിയുടെ തീരുമാനത്തിന് വിധേയമായി ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് രൂപ രേഖ തയാറാക്കാനും സംഗമത്തില്‍ പങ്കെടുത്തവരുടെ സഹായം തേടി.

മലയാളി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി ഒരുക്കിയ സംഗമത്തില്‍ പങ്കെടുത്തവര്‍ വിദ്യാര്‍ത്ഥികളും,ആദ്യമായി തൊഴില്‍ തേടിയെത്തുന്നവരും നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ ഉണ്ടാകുന്ന സ്ഥിര സംവിധാനത്തെ ഹൃദയപൂര്‍വമാണ് സ്വാഗതം ചെയ്തത്.

യുവജനങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക പരിപാടികള്‍ക്ക് ഏറെ നാളത്തെ മുന്നൊരുക്കമുണ്ടെന്നും,എഴുപത്തിയഞ്ചോളം പേര്‍ ഇതിനകം തന്നെ യുവജനസംഗമവുമായി ബന്ധപ്പെട്ടു കഴിഞ്ഞെന്നും പ്രോഗ്രാമിന്റെ ചുമതല വഹിക്കുന്ന ഫാ,ജോസ് ഭരണികുളങ്ങര പറഞ്ഞു.

സീറോ മലബാര്‍ സഭ ചാപ്ലൈന്‍ ഫാ. ആന്റണി ചീരംവേലില്‍ ആമുഖ പ്രഭാഷണം നടത്തി സംഗമത്തിനെത്തിയവരെ സ്വാഗതം ചെയ്തു.

ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷകളും, പുതുമ പുലര്‍ത്തി.

, പ്രോഗ്രാം കോര്‍ഡിനന്റ്‌സ് ജിമ്മി ആന്റണി, ജോബി ജോണ്‍ , സീറോ മലബാര്‍ സഭ സെക്രട്ടറി ജോണ്‍സന്‍ ചക്കാലയ്ക്കല്‍, ട്രസ്റ്റീ ടിബി മാത്യു , എന്നിവരും സംഗമത്തില്‍ പങ്കെടുത്ത യുവതി- യുവാക്കളും ചേര്‍ന്ന് തിരികൊളുത്തി വേ(WAY)ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

അനുഗ്രഹീത കലാകാരനായ ബിനു കെ. പി ക്ലാസ് നയിച്ച ക്ലാസ് പങ്കെടുത്തവര്‍ക്ക് ഒരു നവ്യ അനുഭവമായി. വിവിധ ഗ്രൂപ്പുകള്‍ ആയി തിരിച്ച യുവജനങ്ങള്‍ നേരിടുന്ന പ്രശനങ്ങള്‍ അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍, ഭാവി പരിപാടികള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു.

സ്വന്തം നാട്ടില്‍ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങള്‍ക്കു വേണ്ടി പ്രോഗ്രാം സംഘടിപ്പിച്ചതിന് യുവജനങ്ങള്‍ നന്ദി അറിയിച്ചു.

സിറ്റി യൂത്ത് മൂവ്‌മെന്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹമുള്ളവര്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സിന്റെ അടുത്തോ വെബ്‌സൈറ്റിലോ രെജിസ്റ്റര്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ജോസ് ഭരണിക്കുളങ്ങര 0899741568, ഫാ. ആന്റണി ചീരംവേലില്‍ MST 0894538926, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ 0894927755, ജിമ്മി ആന്റണി 0894272085, ജോബി ജോണ്‍ 0863725536

Scroll To Top