Monday October 22, 2018
Latest Updates

അയര്‍ലണ്ടില്‍ ഒരു ചെറുകിട ബിസിനസ് ആരംഭിക്കാന്‍ താത്പര്യമുണ്ടോ ?ഈ അവസരം നഷ്ടപ്പെടുത്തരുത്!

അയര്‍ലണ്ടില്‍ ഒരു ചെറുകിട ബിസിനസ് ആരംഭിക്കാന്‍ താത്പര്യമുണ്ടോ ?ഈ അവസരം നഷ്ടപ്പെടുത്തരുത്!

ഡബ്ലിന്‍: പാര്‍ക്ക് പി എന്‍ പി എന്ന പദ്ധതി ആരംഭിച്ച ഡബ്ലിനിലെ മലയാളി സംരംഭകനായ ഡാനിയേല്‍ പോളിനെ ഓര്‍മ്മയില്ലേ ?

‘ആകാശം അതിരാക്കിയുള്ള’ അത്തരം ഒരു പദ്ധതി നിങ്ങളുടെ മനസിലുണ്ടോ…ഉണ്ടെങ്കില്‍ ഇതാ അതിന് ഇപ്പോള്‍ അവസരമൊരുങ്ങുന്നു.പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യപ്പെടുന്ന
അയര്‍ലണ്ടില്‍ പൗരത്വം സ്വീകരിച്ചവരും,സ്റ്റാമ്പ് 4 ഉള്ളവരുമായ മലയാളികള്‍ക്കായി ‘ഐറിഷ് മലയാളി’യുടെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ  ഡബ്ലിനില്‍ വെച്ച് ഏകദിന സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കുന്നു.

സസ്റ്റയിനബിള്‍ എനര്‍ജി,ഗ്രാമീണ ടൂറിസം,പ്രകൃതി ബന്ധിതമായ വ്യാപാരങ്ങള്‍(എസ്എംഇ),സാംസ്‌കാരിക-പൈതൃകസംരക്ഷണ പദ്ധതികള്‍,റസ്റ്റോറന്റുകളും ടേക്ക് എവേകളും ഒഴികെയുള്ള ഭക്ഷ്യ-ഭക്ഷ്യോത്പാദന മേഖലയിലെ ചെറുകിട വ്യാപാര സംരംഭങ്ങള്‍ എന്നിവ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കായാണ് സെമിനാര്‍ ഒരുക്കുന്നത്.

ജൂണ്‍ അവസാന വാരം ഡബ്ലിനില്‍ വെച്ചാണ് സെമിനാര്‍ നടത്തപ്പെടുന്നത്.

അയര്‍ലണ്ടില്‍ നിലവിലുള്ള വിവിധ സ്‌കീമുകളുടെ സാധ്യതയെക്കുറിച്ചും,ലോണ്‍/ ഗ്രാന്റ് ലഭ്യതയെക്കുറിച്ചും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സെമിനാറില്‍ വിശദീകരിക്കും.കമ്പനി രജിസ്ട്രേഷന്‍,ടാക്‌സ് രജിസ്ട്രേഷന്‍ തുടങ്ങി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും,തുടര്‍ന്ന് ആവശ്യമെങ്കില്‍ പ്രായോഗിക സഹായവും ഇതിന്റെ ഭാഗമായി നല്‍കപ്പെടും.

ഈ വര്‍ഷം ഡിസംബറിന് മുമ്പ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ചില സംരംഭങ്ങള്‍ക്ക് 50 ശതമാനത്തിലധികം ഗ്രാന്റ് തുക ലഭിക്കുന്നതാണ്. നൂതനമായ ആശയങ്ങള്‍ പ്രായോഗികവത്കരിക്കാനുള്ള വിദഗ്ദഉപദേശവും വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കുന്നതാണ്.

താത്പര്യമുള്ളവര്‍ irishnewcitizen@gmail.com എന്ന വിലാസത്തില്‍ ജൂണ്‍ 16 ന് മുമ്പായി താത്പര്യം അറിയിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

RELATED NEWS

http://irishmalayali.ie/daniel-paul-story-lucan-news/

Scroll To Top