Wednesday November 22, 2017
Latest Updates

അയര്‍ലണ്ടില്‍ ഒക്ടോബര്‍ മുതല്‍ വൈദ്യുതി ചാര്‍ജ് വന്‍തോതില്‍ ഉയരും

അയര്‍ലണ്ടില്‍ ഒക്ടോബര്‍ മുതല്‍ വൈദ്യുതി ചാര്‍ജ് വന്‍തോതില്‍ ഉയരും

ഡബ്ലിന്‍ : ഒക്ടോബര്‍ മുതല്‍ വൈദ്യുതി ചാര്‍ജ് വന്‍തോതില്‍ ഉയരും.ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി നിരക്ക് ഗണ്യമായി ഉയര്‍ത്തുന്നതിന് എനര്‍ജി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് ഇത്.പാവപ്പെട്ടവര്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന താങ്ങാനാവില്ലെന്ന സെന്റ് വിന്‍സന്റ് ഡിപോള്‍(എസ്വിപി)യുടെ അഭ്യര്‍ഥന തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ തീരുമാനമുണ്ടായത്.

ഗാര്‍ഹിക ഉപഭോക്താക്കളുടെ ബില്ലില്‍ ഗ്രീന്‍ ലെവി എന്ന പേരില്‍ 30% വര്‍ധനയുണ്ടാകും. കൂടാതെ വാര്‍ഷികച്ചെലവിനൊപ്പം 25യൂറോയും കൂട്ടും.വാറ്റും നല്‍കേണ്ടതായി വരും. ഒക്ടോബറിലെ ബില്ലിലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക.പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ ലെവി എന്ന പേരിലാകും ഇതറിയപ്പെടുക.

ഇലക്ട്രിക് അയര്‍ലണ്ട് ഈയിടെ പ്രഖ്യാപിച്ച വിലക്കുറവിനെ മറികടക്കുന്നതാവും 30% ലെവിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.ഇലക്ട്രിക് അയര്‍ലണ്ടിന്റെ 1.2 മില്യന്‍ ഗുണഭോക്താക്കള്‍ക്ക് 57യൂറോയുടെ വീതം കുറവാണ് ബില്ലില്‍ ലഭിച്ചിരുന്നത്.യൂറോപ്യന്‍ യൂണിയനില്‍ ഉയര്‍ന്ന വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനമാണ് അയര്‍ലണ്ടിനുള്ളത്.105 യൂറോ വരെയുള്ള ബില്ലുകളില്‍ വാര്‍ഷിക പിഎസ്ഒ ലെവിയായി 80യൂറോയും വാറ്റും നല്‍കേണ്ടതായി വരുമെന്ന് വിദഗ്ധര്‍ പറയുന്നു.

Scroll To Top