Thursday June 21, 2018
Latest Updates

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് നല്‍കുന്ന പേരുകളിലേയ്ക്ക് മുഹമ്മദും

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് നല്‍കുന്ന പേരുകളിലേയ്ക്ക് മുഹമ്മദും

ഡബ്ലിന്‍ :95 ശതമാനം ക്രൈസ്തവ പാരമ്പര്യത്തില്‍ പെട്ടവര്‍ ജീവിക്കുന്ന അയര്‍ലണ്ടില്‍ പോയ വര്‍ഷം ജനിച്ചവരില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് നല്‍കിയ അമ്പത് പേരുകളില്‍ മുഹമ്മദും.2015ലെ 83 ല്‍ നിന്നും 36ാംസ്ഥാനത്തേക്കാണ് മുഹമ്മദ് നാമധാരികള്‍ എത്തിയത്.അയര്‍ലണ്ടില്‍ വര്‍ധിച്ചു വരുന്ന മുസ്‌ളീം ജനസംഖ്യയെയാണ് ഇത് കാണിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജയിംസ്,ജാക്ക്,ഡാനിയേല്‍,കോനര്‍,ഷോണ്‍ എന്നിവയാണ് 2007മുതല്‍ ഏറ്റവും പോപ്പുലര്‍ നാമങ്ങള്‍.ഇവയില്‍ ജയിംസ്,ജാക്ക്,ഡാനിയേല്‍,കോനര്‍ എന്നിവ 1998 മുതല്‍ ഒന്നാം ശ്രേണിയിലാണ്.ഇത്തവണയും ജെയിസിന് തന്നെയാണ് ഒന്നാം സ്ഥാനം.

തുടര്‍ച്ചയായ ആറു വര്‍ഷങ്ങളായി എമിലി ‘പെണ്‍കുട്ടികളില്‍’ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.ഇതിനു പുറമേ,ഈവ,ഗ്രേസ്,ലൂസി,അമേലിയ,സോഫീ എന്നിവയും 2016ലെ ജനപ്രിയ പേരുകളാണ്.

Scroll To Top