Tuesday February 28, 2017
Latest Updates

അയര്‍ലണ്ടില്‍ ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍  പിതാവിന്റെ പേരും ചേര്‍ക്കണം

അയര്‍ലണ്ടില്‍ ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍  പിതാവിന്റെ പേരും ചേര്‍ക്കണം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അഛന്റെ പേരും ചേര്‍ക്കണം.ജനന സര്‍ട്ടിഫിക്കറ്റില്‍ അഛന്റെ പേര് നിര്‍ബന്ധിതമാക്കിക്കൊണ്ട് പുതിയ ബില്‍പുറത്തിറക്കി. ഉപപ്രധാനമന്ത്രിയും സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രിയുമായ ജോണ്‍ബര്‍ട്ടനാണ് പുതിയ ബില്‍ പുറത്തിറക്കിയത്. സിവില്‍ രജിസ്‌ട്രേഷന്‍ ബില്‍ 2014 എന്നാണു പുതിയ ബില്ലിന്റെ പേര്.

നിലവിലെ നിയമപ്രകാരം ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിതാവിന്റെ പേര് ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. മാതാവും പിതാവും ആരെന്നു അറിയാന്‍ ഓരോ കുട്ടിക്കും അവകാശമുണ്ടെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. ആ അവകാശം
ഉറപ്പാക്കുന്നതാണ് പുതിയ ബില്‍ എന്നും മന്ത്രി പറഞ്ഞു. കുടിയേറ്റ പദവി ലഭിക്കുന്നതിനു വ്യാജ വിവാഹ രേഖകള്‍ ഹാജരാക്കുന്നതിനെതിരെയും പുതിയ ബില്ലില്‍ശക്തമായ നടപടി ശുപാര്‍ശ ചെയ്യുന്നു. പൌരത്വം ലഭിക്കുന്നതിനും മറ്റും വ്യാജവിവാഹങ്ങള്‍ നടത്തുന്ന പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.

പൌരത്വത്തിനായി അപേക്ഷിക്കുന്ന ഒരാളുടെ വിവാഹ ബന്ധത്തെക്കുറിച്ചോ സിവില്‍ പാര്‍ട്ട്ണര്‍ഷിപ്പിനെക്കുറിച്ചോ സംശയം തോന്നിയാല്‍ വിവാഹ രജിസ്‌ട്രേഷന്‍ ഫോം നല്‍കാതിരിക്കാനും ഇമിഗ്രേഷന്‍ അധികൃതരെ അറിയിക്കാനും ബില്‍ അധികാരം നല്‍കുന്നു. കൂടാതെ വിദേശ രാജ്യങ്ങളില്‍ വച്ച് മരിക്കുന്ന ഐറിഷ് പൌരന്‍മാരുടെ മരണം രേഖപ്പെടുത്താനും ബില്‍ ശുപാര്‍ശ ചെയ്യുന്നു.

Scroll To Top