Tuesday May 23, 2017
Latest Updates

അയര്‍ലണ്ടില്‍ ഇനി മഴക്കാലം

അയര്‍ലണ്ടില്‍ ഇനി മഴക്കാലം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇനി മഴക്കാലം. സെപ്റ്റംബറില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കില്‍ വരുന്ന ഒക്ടോബര്‍ മഴക്കാലമായിരിക്കുമെന്ന് കാലാവസ്ഥ പ്രവചനം. വരുന്ന പത്ത് ദിവസവും മഴ പ്രതീക്ഷിക്കാമെന്നു മെറ്റ് എറാന്‍ പ്രവചിച്ചു. 

കഴിഞ്ഞ മാസത്തെ ഇന്ത്യന്‍ സമ്മര്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥ സമ്മാനിച്ചിരുന്നു. 1933 ന് ശേഷമുള്ള ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെട്ട സെപ്റ്റംബറാണ് കഴിഞ്ഞു പോയത്. 24 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശരാശരി താപനില. 23 മില്ലി മീറ്ററാണ് ശരാശരി മഴ ലഭിച്ചത്. അതേസമയം മറ്റ് മേഖലകളെ അപേക്ഷിച്ച ഷാനന്‍ എയര്‍പോര്‍ട്ടില്‍ മാത്രം അല്‍പ്പം കൂടുതല്‍ മഴ ലഭിച്ചു. സെപ്റ്റംബര്‍ 5 ന് ഷാനനിലും പരിസര പ്രദേശങ്ങളിലും ഒരു ദിവസത്തിനകം ഒരു മാസത്തെ പകുതി മഴ ലഭിച്ചു. 

കോര്‍ക്ക് വിമാനത്താവളത്തില്‍ പക്ഷെ വരണ്ട കാലാവസ്ഥയായിരുന്നു. കോര്‍ക്കില്‍ ശരാശരി താപനിലയുടെ മുകളില്‍ താപനില രേഖപ്പെടുത്തി. വലെന്റീനയില്‍ കഴിഞ്ഞ 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ മാസം കാലാവസ്ഥ നേരെ നേരെ എതിരായിരിക്കും.ഇന്ന് മുതല്‍ തന്നെ മഴ ലഭിച്ചു തുടങ്ങാന്‍ സാധ്യതയുണ്ട്. മഴ തുടങ്ങുന്നതോടെ താപനില 14 ഡിഗ്രി മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. 

Scroll To Top