Thursday October 18, 2018
Latest Updates

അയര്‍ലണ്ടില്‍ ആശങ്ക അകലുന്നില്ല, അലിയ്ക്ക് പിന്നാലെ ബ്രോണ വരുന്നു,ന്യൂനമര്‍ദ്ദം ഒരാഴ്ച നീണ്ട മഴയ്ക്ക് കാരണമാവും,ഇന്ന് രാവിലെ മുതല്‍ യെല്ലോ അലേര്‍ട്ട് 

അയര്‍ലണ്ടില്‍ ആശങ്ക അകലുന്നില്ല, അലിയ്ക്ക് പിന്നാലെ ബ്രോണ വരുന്നു,ന്യൂനമര്‍ദ്ദം ഒരാഴ്ച നീണ്ട മഴയ്ക്ക് കാരണമാവും,ഇന്ന് രാവിലെ മുതല്‍ യെല്ലോ അലേര്‍ട്ട് 

ഡബ്ലിന്‍: ഹെലനും അലിക്കും പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്രോണ വരുന്നു.ഒന്നിന് പിറകെ ഒന്നായി രാജ്യത്തെത്തുന്ന മൂന്നാമത്തെ ചുഴലികാറ്റാണ് ബ്രോണ.

ഇന്നലെ രാജ്യമൊട്ടാകെ വീശിയടിച്ച അലി കൊടുങ്കാറ്റില്‍ അപകടത്തില്‍ പെട്ട് അയര്‍ലണ്ടില്‍ രണ്ടു പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്.കൗണ്ടി ഗോള്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന കാരവന്‍ കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി കടല്‍ തീരത്തേക്ക് മറിഞ്ഞു അമ്പത് വയസുള്ള സ്ത്രീയും,ന്യൂറിയ്ക്ക് അടുത്ത് ഫോറസ്റ്റ് മേഖലയില്‍ ജോലി ചെയ്തു കൊണ്ടിരുന്നവരുടെ മേല്‍ മരം ഒടിഞ്ഞു വീണ് 20 വയസുള്ള യുവാവുമാണ് മരിച്ചത്.മറ്റൊരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

അയര്‍ലണ്ടില്‍ ഇന്നും കനത്ത മഴയുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.രാജ്യത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദമാണ് 40 മില്ലി മീറ്റര്‍ വരെ മഴയെത്തിയ്ക്കുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നത്.

കാര്‍ലോ,ടിപ്പററി,കില്‍ക്കെനി,വെക്‌സ്‌ഫോര്‍ഡ്,കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ് എന്നി കൗണ്ടികളിലാണ് ഇന്ന് രാവിലെ 9 മുതല്‍ രാത്രി 9 വരെ മഴ ശക്തമാവുന്നത്.

പ്രമുഖ കാലാവസ്ഥ നിരീക്ഷകനായ അലന്‍ ഒ ഗെയ്ലിയാണ് ഇനിയും ഔദ്യോഗികമായി പേരിട്ടിട്ടില്ലാത്ത ബ്രോണ കൊടും കാറ്റിനെപ്പറ്റി തന്റെ ആശങ്കകള്‍ വ്യക്തമാക്കിയത്. ഞായറാഴ്ച രാവിലെ രാജ്യത്തെത്തുമെന്നു പ്രതീക്ഷിക്കുന്ന കാറ്റിന്റെ പ്രഹരശേഷി ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കാറ്റിനൊപ്പം എത്തുന്ന മഴ അയര്‍ലണ്ടില്‍ അനിശിചിതത്വം സൃഷ്ട്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വ്യാപകമായി തുടരുന്ന മഴ മണ്‍ സ്റ്ററിലും ലെന്‍സ്റ്ററിലും വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്ധിപ്പിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാഴം വെള്ളി ദിവസങ്ങളില്‍ ഇടവിട്ടുള്ള മഴക്കും തണുപ്പേപ്പേറിയ കാലവസ്ഥക്കും സാധ്യതയുണ്ട്. ശനിയാഴ്ച പൊതുവെ വരണ്ട കാലവസ്ഥയ്ക്കാണ് സാധ്യതയെങ്കിലും കാറ്റിന്റെ ഗതിയനുസരിച്ചു മാറ്റം വന്നേക്കാം,

ഞായറാഴ്ച രാവിലെയോടെ തീരത്തെത്തുമെന്നു പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് മന്ദഗതിയിലായിരിക്കും തീരത്തെ സമീപിക്കുക കാറ്റിന്റെ തീവ്രതയെക്കുറിച്ചും പ്രഹരശേഷിയെക്കുറിച്ചും വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരും എന്നാണ് പ്രതീക്ഷ.എങ്കിലും നിലവിലുള്ള കണക്കുകൂട്ടല്‍ ബ്രോണ അപകടകാരിയാണ് എന്നത് തന്നെയാണ്.മെറ്റ് ഏറാന്‍ വൃത്തങ്ങള്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top